അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം പെലെയെ നിഘണ്ടുവില്‍ ചേര്‍ത്ത് ബ്രസീല്‍. അസാധാരണമായത്, സമാനതകളില്ലാത്തത്, അതുല്യമായത് എന്നിങ്ങനെയുള്ള എന്തിന്റെയും പര്യായമായി ഇനി പെലെ എന്ന വാക്ക് ഉപയോഗിക്കാം. ബ്രസീലിലെ പ്രശസ്തമായ ‘മൈകേലിസ്’ എന്ന നിഘണ്ടുവാണ് ‘പെലെ’ എന്ന വാക്ക് ചേര്‍ത്തത്. കായിക മേഖലയ്ക്ക് പുറത്തും ഇതിഹാസതാരത്തിന്റെ ഓര്‍മ നിലനില്‍ക്കാനാണ് ഈ നീക്കം. അടുത്തിടെ ഒന്നേകാല്‍ ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ചതിനു ശേഷമാണ് പേര് നിഘണ്ടുവില്‍ കൂട്ടിച്ചേര്‍ത്തത്. അസാധാരണക്കാരനായ ഒരാള്‍, തന്റെ കഴിവും മികവും കൊണ്ട് സമാനതകളില്ലാത്ത സാന്നിധ്യമായവന്‍ അതാണ് ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച താരമായി വിശേഷിപ്പിക്കുന്ന എഡ്സണ്‍ അരാന്റെസ് ഡോ നാസിമെന്റോയുടെ വിളിപ്പേരായ പെലെ. സവിശേഷമായത്, സമാനതകളില്ലാത്തത്, അതുല്യമായത് എന്നാണ് അര്‍ത്ഥം. അതായത് ‘ഇയാള്‍ ബാസ്‌കറ്റ് ബോളിലെ പെലെ, അയാള്‍ ടെന്നീസിലെ പെലെ, നാടകരംഗത്തെ പെലെ, വൈദ്യശാസ്ത്രത്തിലെ പെലെ എന്നിങ്ങനെ അതാത് മേഖലയില്‍ മികവ് തെളിയിച്ചയാളുകളെ ഇനി പെലെ എന്ന പേരില്‍ വിശേഷിപ്പിക്കാം’ എന്നാണ് ‘പെലെ’ എന്ന പേരിനെ നിഘണ്ടുവില്‍ അടയാളപ്പെടുത്തുന്നത്. 2022 ഡിസംബര്‍ 30നാണ് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചത്. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു മരണം.
Home News International അസാധാരണമായത്, സമാനതകളില്ലാത്തത്,അതുല്യമായത്… എന്തിന്റെയും പര്യായമായി ഇനി പെലെ