പാര്‍ക്ക് ഉടമയെ സിംഹം ആക്രമിക്കുന്ന ഭയാനകമായ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

Advertisement

ബ്രിട്ടനിലെ പാര്‍ക്ക് ഉടമയെ സിംഹം ആക്രമിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഭീതിയുണ്ടാക്കുകയാണ്. സിംഹത്തിന്റെ അടുത്തേയ്ക്ക് പോകുന്ന വയോധികനായ ഉടമ, സിംഹത്തിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി പിന്തിരിഞ്ഞ് ഓടാന്‍ തുടങ്ങി. എന്നാല്‍ പിന്നാലെ പാഞ്ഞെത്തിയ സിംഹം, ഉടമയെ കടിച്ചുകുടയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
തുടര്‍ന്ന് വയോധികനെ സിംഹം വലിച്ചിഴയ്ക്കുന്നതും കാണാം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍, നിലത്ത് കിടന്ന് ഞെരങ്ങുന്നതും വീഡിയോയിലുണ്ട്. പിന്നീട് അയാളുമായി സിംഹം കുറ്റിക്കാട്ടില്‍ മറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.

https://twitter.com/TerrifyingNatur/status/1651894842048299009?cxt=HHwWgoC2qerm2uwtAAAA