ചെങ്കോലും കിരീടവും അണിഞ്ഞ് ചാൾസ് മൂന്നാമൻ രാജാവ്

Advertisement

ലണ്ടൻ: നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകർന്ന് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങുകൾ. കാന്റർബറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ അഞ്ചു ഘട്ടങ്ങളായാണ് ചടങ്ങ്.

ചാൾസ് മൂന്നാമൻ രാജാവിനെ കിരീടം അണിയിച്ചു. ബക്കിങ്ങാം കൊട്ടാരത്തിൽ നിന്നുള്ള രാജാവിന്റെ ഘോഷയാത്ര വെസ്റ്റ് മിൻസ്റ്റർ ആബിയിലെത്തിയതിനു പിന്നാലെയാണ് കിരീടധാരണ ചടങ്ങുകൾ തുടങ്ങിയത്.

വിവിധ രാജ്യങ്ങളിൽ നിന്നും 4,000 അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യുഎസ് ഗായിക കാറ്റി പെറി തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ പങ്കെടുക്കുന്നു.

ബക്കിങ്ങാം കൊട്ടാരം മുതൽ വെസ്റ്റ്മിൻസ്റ്റർ ആബി വരെ റോഡുകളിൽ‌ ആളുകൾ തിങ്ങിനിറഞ്ഞിരിരുന്നു. 1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണച്ചടങ്ങിൽ പങ്കെടുത്ത മുതിർന്ന പൗരന്മാരിൽ ചിലർ പ്രായത്തിന്റെ അവശതകൾ മറന്നും എത്തി. രാജവാഴ്ചയെ വിമർശിക്കുന്നവരുടെ പ്രതിഷേധം കണക്കിലെടുത്തുള്ള സുരക്ഷാക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

Advertisement