ഐന്‍സ്റ്റീനേക്കാള്‍ ഐക്യു ലെവല്‍ കൂടുതലുള്ള മെക്‌സിക്കന്‍ സ്വദേശിയായ 11 വയസ്സുകാരി അധാര പെരെസ് സാഞ്ചസിന് ബിരുദാനന്തര ബിരുദം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിംഗ് എന്നീ പ്രതിഭകളേക്കാള്‍ ഉയര്‍ന്നതാണ് അധാരയുടെ ഐക്യു (162). എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടാന്‍ ഒരുങ്ങുകയാണിപ്പോള്‍ അധാര. സിഎന്‍സിഐ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഈ കൊച്ചുമിടുക്കി സിസ്റ്റം എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ ഈ പ്രായത്തിനുള്ളില്‍ മെക്‌സിക്കോയിലെ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് ബിരുദവും നേടിയിട്ടുണ്ട്.
അഞ്ചാമത്തെ വയസ്സില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അധാര ഒരു വര്‍ഷത്തിനുള്ളില്‍ മിഡില്‍, ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും നേടി. ഒരിക്കല്‍ നാസയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് അധാരയുടെ ആഗ്രഹം.
അധാരയ്ക്ക് വെറും 3 വയസ്സുള്ളപ്പോഴാണ് അവള്‍ക്ക് ആസ്പര്‍ജേഴ്‌സ് സിന്‍ഡ്രോം (ഓട്ടിസം സ്‌പെക്ട്രം) ഉണ്ടെന്ന് കണ്ടെത്തിയത്. സാമൂഹിക ഇടപെടലുകള്‍ നടത്താന്‍ ബുദ്ധിമുട്ടുള്ള ഒരു വികസന വൈകല്യമാണിത്. പക്ഷേ, മകളുടെ അസാധാരണമായ കഴിവിനെക്കുറിച്ച് അമ്മ സാഞ്ചസിന് അറിയാമായിരുന്നു, അവര്‍ അധാരയെ തെറാപ്പിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു, അപ്പോഴാണ് സൈക്യാട്രിസ്റ്റ് അവരെ ടാലന്റ് കെയര്‍ സെന്ററിലേക്ക് പോകാന്‍ ശുപാര്‍ശ ചെയ്തത്. അങ്ങനെയണ് ആധാരയുടെ കഴിവുകള്‍ ലോകം അറിയാന്‍ തുടങ്ങിയത്.
Home News International ഐന്‍സ്റ്റീനേക്കാള്‍ ഐക്യു ലെവല്‍ കൂടുതല്‍;11 വയസ്സുകാരിക്ക് ബിരുദാനന്തര ബിരുദം