ഈ കട്ടിലിന് ഇത്രയും വിലയോ….

Advertisement

അമേരിക്കയിലെ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ഇറ്റ്സിയില്‍ ഉത്തരേന്ത്യയില്‍ സാധാരണയായി ഉപയോഗിക്കുന്ന ചാര്‍പായി അല്ലെങ്കില്‍ ചൂടിക്കട്ടിലിന്റെ വില കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യക്കാര്‍. ഒരു ചൂടിക്കട്ടിലും രണ്ട് സ്റ്റൂളുമടങ്ങുന്ന ഒരു സെറ്റിന് 1,44,494 രൂപയാണ് വില. പരമ്പരാഗത ഇന്ത്യന്‍ കട്ടില്‍ എന്നാണ് കമ്പനി വിശദീകരിച്ചിരിക്കുന്നത്. മരത്തടിയില്‍ കയര്‍ ചണം ഉപയോഗിച്ച് കൈകൊണ്ട് മനോഹരമായി നെയ്തെടുത്തത് എന്നാണ് ചൂടിക്കട്ടിലിന് നല്‍കിയിരിക്കുന്ന പരസ്യവാചകം. വിന്റേജ്, ക്രാഫ്റ്റ് ഉത്പന്നങ്ങളുടെ വില്‍പനയില്‍ കേന്ദ്രീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമാണ് ഇറ്റ്സി.
പരമ്പരാഗത പഞ്ചാബി മഞ്ചിയാണ് ചാര്‍പായി അഥവ ചൂടിക്കട്ടില്‍. ഉത്തരേന്ത്യയില്‍ വീടുകളില്‍ സാധാരണയാണ് ഇവ. തുച്ഛമായ വിലയ്ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന ചൂടിക്കട്ടില്‍ ലക്ഷങ്ങള്‍ മുടക്കി നിരവധി ആളുകളാണ് വിദേശത്ത് വാങ്ങുന്നത്. ഇനി മൂന്നെണ്ണം മാത്രമാണ് അവശേഷിക്കുന്നതെന്ന് സൈറ്റില്‍ പറയുന്നു.