ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ മുതല… കസിയസിന് 120-ാം പിറന്നാള്‍

Advertisement

മുതല മുത്തശ്ശന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് ഓസ്‌ട്രേലിയയിലെ മറൈന്‍ലാന്‍ഡ് ക്രൊക്കഡൈല്‍ പാര്‍ക്ക്. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായം കൂടിയ മുതലയാണ് പാര്‍ക്കിലെ കസിയസ്. 120-ാം പിറന്നാള്‍ ആഘോഷിക്കുന്ന പതിനെട്ടടി നീളമുള്ള കസിയസ് 1987 മുതല്‍ പാര്‍ക്കിലെ താരമാണ്.
ലോകത്തേറ്റവും നീളമേറിയ മുതലയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡും കസിയസിന്റെ പേരിലാണ്. കസിയസിന്റെ ശരീരത്തിന് മാത്രം 16 അടി നീളവും പത്തടി വീതിയും വാലിന് ആറടി നീളവുമുണ്ടെന്നാണ് പാര്‍ക്ക് അധികൃതര്‍ പറയുന്നത്. 1984 ല്‍ വടക്കന്‍ ഓസ്‌ട്രേലിയയില്‍ നിന്നാണ് കസിയസിനെ പിടികൂടിയത്. എലിസബത്ത് രാജ്ഞിയും ഷി ചിന്‍ പിങ്ങുമുള്‍പ്പെടെയുള്ള പ്രമുഖര്‍ കസിയസിനെ മുന്‍പ് സന്ദര്‍ശിച്ചിട്ടുണ്ട്.

Advertisement