ലയണല്‍ മെസിയെ വിമാനത്താവളത്തില്‍ തടഞ്ഞ് ചൈനീസ് ബോര്‍ഡര്‍ പോലീസ്

Advertisement

ലയണല്‍ മെസിയെ വിമാനത്താവളത്തില്‍ തടഞ്ഞ് ചൈനീസ് ബോര്‍ഡര്‍ പോലീസ്
രാജ്യാന്തര സൗഹൃദ മത്സരത്തിനായി ചൈനയില്‍ എത്തിയ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് സുഖകരമല്ലാത്ത അനുഭവം നേരിടേണ്ടി വന്നതായി റിപ്പോര്‍ട്ട്. ജൂണ്‍ 15 ന് നടക്കുന്ന ഓസ്ട്രേലിയയ്ക്ക് എതിരായ സൗഹൃദ മത്സരത്തിനായി ആണ് ലയണല്‍ മെസിയും അര്‍ജന്റീനയും ചൈനയില്‍ എത്തിയത്. ബെയ്ജിംഗില്‍ ആണ് അര്‍ജന്റീന ഃ ഓസ്ട്രേലിയ സൗഹൃദ ഫുട്ബോള്‍ പോരാട്ടം.
അര്‍ജന്റീനിയന്‍ ടീമിന് ഒപ്പം ബെയ്ജിംഗില്‍ വിമാനം ഇറങ്ങിയപ്പോള്‍ ആണ് ലയണല്‍ മെസിക്ക് ദുരനുഭവം ഉണ്ടായത്. ലയണല്‍ മെസിയുടെ വിസയുടെ പേരില്‍ ചൈനീസ് ബോര്‍ഡര്‍ പോലീസ് സൂപ്പര്‍ താരത്തിനെ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചു. മണിക്കൂറുകള്‍ ലയണല്‍ മെസിക്ക് വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്.
ലയണല്‍ മെസി സ്പാനിഷ് പാസ്പോര്‍ട്ട് ആണ് ബെയ്ജിംഗില്‍ എത്തിയപ്പോള്‍ കൈയില്‍ കരുതിയത് എന്നതായിരുന്നു പ്രശ്നം. അര്‍ജന്റൈന്‍ പാസ്പോര്‍ട്ട് ലയണല്‍ മെസി കൊണ്ടുവന്നില്ല. ലയണല്‍ മെസിയുടെ അര്‍ജന്റൈന്‍ പാസ്പോര്‍ട്ടിലാണ് ചൈനീസ് വീസ നല്‍കിയിരുന്നത്. ഈ പ്രശ്നത്തിന്റെ പേരിലാണ് ലയണല്‍ മെസിക്ക് മണിക്കൂറുകള്‍ ബെയ്ജിംഗ് വിമാനത്താവളത്തില്‍ ചൈനീസ് ബോര്‍ഡര്‍ പോലീസിന്റെ തടങ്കലില്‍ കഴിയേണ്ടി വന്നത്.
ഇതിനിടെ ലയണല്‍ മെസിയുടെ പേരില്‍ ചൈനയില്‍ തട്ടിപ്പ് അരങ്ങേറുന്നതായുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. ലയണല്‍ മെസിക്ക് ഒപ്പം ഡ്രിങ്ക്സ് പങ്കിടാനുള്ള അവസരത്തിനായി 34.20 ലക്ഷം രൂപയും ലയണല്‍ മെസി ബിസിനസ് പ്രമോഷന്‍ നടത്തുന്നതിന് 57 കോടി രൂപയും ആണെന്ന തരത്തിലുള്ള പരസ്യങ്ങളാണ് ചൈനയില്‍ ഇറങ്ങിയത്.