ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി.ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി യാണ് പ്രാധാനമന്ത്രി മോദിക്ക്സ പുരസ്‌കാരം സമ്മാനിച്ചത്. ഈജിപ്ത്യൻ പ്രസിഡന്റ്മായി ചർച്ചകൾ നടത്തിയ നരേന്ദ്ര മോദി ഈജിപ്തിലെ ചരിത്രപ്രധാനമായ അൽ-ഹക്കിം പള്ളി, കെയ്റോയിലെ ഹീലിയോപോളിസ് കോമൺവെൽത്ത് വാർ സെമിട്രി എന്നിവ സന്ദർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈജിപ്ത് സന്ദർശനത്തിന് ഇടയാണ്, ഈജിപ്ത്യൻ പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് എൽ-സിസി, രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ, ഓർഡർ ഓഫ് ദ നയിൽ പുരസ്കാരം സമ്മാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന പതിമൂന്നാമത്തെ പരമോന്നത സിവിലിയൻ പുരസ്കാരമാണിത്.
26 വർഷത്തിനിടെ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദർശനത്തിനെത്തുന്ന ആദ്യഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
അൽസിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ഈജിപ്ത് സന്ദർശിച്ചത്.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണിതാവായി അൽസിസി സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തും.
അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി ചർച്ചകൾ നടത്തിയ നരേന്ദ്ര മോദി ചരിത്രപരമായ അൽ ഹക്കീം മസ്ജിദ് സന്ദർശിച്ചു.
ഇന്ത്യയിലെ ദാവൂദി ബൊഹ്റ സമുദായത്തിന്റെ സഹായത്തോടെയാണ് 13,560 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഈ ആരാധനാലയം പുനർനിർമിച്ചത്.
ഒന്നാം ലോക മഹായുദ്ധത്തിൽ വീരചരമമടഞ്ഞ ഇന്ത്യൻ സൈനികർക്ക് ഹീലിയോപോളിസ് കോമൺവെൽത്ത് വാർ സെമിട്രി യിൽ ആദരം അർപ്പിച്ചു.