മിന. ഹജ്ജ് കര്‍മങ്ങള്‍ ആരംഭിച്ചു. തീര്‍ഥാടക ലക്ഷങ്ങള്‍ ടെന്‍റുകളുടെ നഗരമായ മിനായില്‍ എത്തി. നാളെയാണ് അറഫാ സംഗമം.
മനസും ശരീരവും സര്‍വശക്തനില്‍ സമര്‍പ്പിച്ച് ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശവുമായി തീര്‍ഥാടക ലക്ഷങ്ങള്‍ തംപുകളുടെ നഗരമായ മിനായിലെത്തി. ഇന്ന് മിനായില്‍ താമസം ആരംഭിച്ചതോടെ ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഇന്നലെ തന്നെ മിനായില്‍ എത്തിയിരുന്നു. തമ്പുകളില്‍ പ്രാര്‍ഥനകളുമായി കഴിയുകയാണ് തീര്‍ഥാടകര്‍.
ഇന്ന് മുതല്‍ 6 ദിവസം വരെ ഹജ്ജ് കര്‍മങ്ങള്‍ നീണ്ടു നില്ക്കും. മീന, അറഫ, മുസ്ദലിഫ, മക്കയിലെ ഹറം പള്ളി എന്നിവിടങ്ങളിലായി തീര്‍ഥാടകര്‍ കര്‍മങ്ങള്‍ നിര്‍വഹിക്കും. നാളെയാണ് ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം. ഇതിനായി നാളെ രാവിലെ തന്നെ തീര്‍ഥാടകര്‍ മിനായില്‍ നിന്നും അറഫയിലേക്ക് നീങ്ങും.