സൗദിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു

Advertisement

റിയാദ് . സൌദിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ഉണ്ടായ ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. ആക്രമിയും സുരക്ഷാ ഗാര്‍ഡിലെ ഒരു നേപ്പാളി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6:45-ന്നായിരുന്നു സംഭവം. കാറില്‍ കോണ്‍സുലേറ്റിന് സമീപം വന്നിറങ്ങിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വേദി ഉതിര്‍ക്കുകയായിരുന്നു. പരസ്പരമുള്ള വെടിവെപ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. അമേരിക്കക്കാര്‍ക്ക് ആര്‍ക്കും ആക്രമണത്തില്‍ പരിക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്ക മേഖല പോലീസ് അറിയിച്ചു

Advertisement