നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസ്സിലേക്ക് കാർ ഇടിച്ചുകയറി 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു

Advertisement

തിരുവനന്തപുരം . ആറ്റിങ്ങൽ മാമത്ത് നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസ്സിലേക്ക് കാർ ഇടിച്ചുകയറി 3 പേർക്ക് സാരമായി പരുക്കേറ്റു.  ബസ് കയറാൻ നിന്ന ദമ്പതികൾക്കും കാർ ഡ്രൈവർ മുഹമ്മദ് അലിക്കുമാണ് പരുക്കേറ്റത്. നിയന്ത്രണം വിട്ട കാർ  യാത്രക്കാരെ ഇടിച്ച ശേഷം ബസിൻ്റെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
രാവിലെ ആറരയോടെയാണ്  അപകടമുണ്ടായത്. 
തിരുവനന്തപുരം ഭാഗത്തേക്ക്‌ വന്ന കെഎസ്ആർടിസി മാമം ബസ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റാൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. പരുക്കേറ്റവരെ  മെഡിക്കൽ കോളജിലേക്ക് മാറ്റി.ആറ്റിങ്ങൽ ഫയർ  ഫോഴ്സ് എത്തി അര മണിക്കൂറോളം  പരിശ്രമിച്ചാണ് കാറിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.