ദേഹം മുഴുവന്‍ തീപിടിപ്പിച്ചതിന് ശേഷം ഫ്രഞ്ച് അഗ്‌നിശമന സേനാംഗം ഓടി നേടിയത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. തീപിടിച്ച ശരീരവുമായി ഓക്‌സിജനില്ലാതെ ഏറ്റവും കൂടുതല്‍ ഓടിയ ആളെന്ന റെക്കോര്‍ഡാണ് ഇദ്ദേഹം സ്വന്തമാക്കിയത്.
39കാരനായ ജോനാഥന്‍ വെറോ ആണ് ശരീരം മുഴുവന്‍ കത്തിച്ചതിന് ശേഷം ഓടിയത്. 272.25 മീറ്റര്‍ (893 അടി) ഓടിയാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. സംരക്ഷിത സ്യൂട്ട് ധരിച്ചിരുന്നു. 204.23 മീറ്റര്‍ (670 അടി) എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്.
ഓക്സിജന്‍ സഹായമില്ലാതെ 100 മീറ്റര്‍ സ്പ്രിന്റ് ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കി എന്ന റെക്കോര്‍ഡും ജോനാഥന്‍ സ്വന്തമാക്കി. നേരത്തെ ഈ രണ്ട് റെക്കോര്‍ഡുകളും ബ്രിട്ടനിലെ ആന്റണിയുടെ പേരിലായിരുന്നു.
ജോനാഥന്റെ വിഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചു.