ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) അടുത്തിടെയാണ് എക്സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കായി പുതിയ സെലക്ഷന്‍ വിഭാഗങ്ങള്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നത്. ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളില്‍ പ്രത്യേക തൊഴിലുകളോ പ്രവൃത്തി പരിചയമോ ഉള്ള വ്യക്തികളെ രാജ്യത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഈ വിഭാഗങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
ഈ ആഴ്ച, ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ആദ്യത്തെ നറുക്കെടുപ്പ് നടത്തിയ വകുപ്പ്, വരാനിരിക്കുന്ന ആഴ്ചയില്‍ കൂടുതല്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് പ്രവേശനം നല്‍കാന്‍ പദ്ധതിയിടുന്നുവെന്നാണ് ദ മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ, അടുത്ത ആഴ്ചയില്‍ STEM (സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്) കാറ്റഗറിയില്‍ നറുക്കെടുപ്പുകളുടെ ആദ്യ റൗണ്ടിനായി ഐആര്‍സിസി തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രൊജക്ഷനുകള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ വിപണി വിവരങ്ങളും രാജ്യത്തുടനീളമുള്ള ആവശ്യക്കാരില്‍ നിന്നുള്ള ഫീഡ്ബാക്കും അടിസ്ഥാനമാക്കിയാണ് ഈ വിഭാഗങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പുതിയ വിഭാഗങ്ങള്‍ കാനഡയുടെ സാമ്പത്തിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും ക്യൂബെക്കിന് പുറത്ത് ഫ്രാങ്കോഫോണ്‍ കുടിയേറ്റം സുഗമമാക്കാനുമാണ് ലക്ഷ്യമിടുന്നത്.
ആരോഗ്യ സംരക്ഷണ തൊഴിലുകള്‍, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കണക്ക് (STEM) തൊഴിലുകള്‍, വ്യാപാരം, ഗതാഗതം, കൃഷി, കാര്‍ഷിക-ഭക്ഷ്യ തൊഴിലുകള്‍ തുടങ്ങിയ മേഖലകളിലെല്ലാം വരും ദിവസങ്ങളില്‍ വലിയ തോതില്‍ പ്രവേശനമുണ്ടാവും. ഈ വിഭാഗങ്ങളെല്ലാം കാനഡയുടെ സമ്പദ്വ്യവസ്ഥയെ നിലനിര്‍ത്തുന്നതിന് ആവശ്യം ഏറെയുള്ളതായും പ്രധാനപ്പെട്ടതുമായി കണക്കാക്കുന്നു.
ആരോഗ്യ സംരക്ഷണ മേഖല കാനഡയിലെ പ്രായമായ ജനസംഖ്യയും കുറഞ്ഞ ജനനനിരക്കും ആരോഗ്യ സംരക്ഷണത്തിനും തൊഴിലാളി ക്ഷാമത്തിനും വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതാണ്. 2030-ഓടെ ഒമ്പത് ദശലക്ഷം കനേഡിയന്‍മാര്‍ക്ക് 65 വയസ്സ് തികയും. ഇത് ഇതിനകം തന്നെ പ്രതിസന്ധി നേരിടുന്ന ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കും. ഈ ഉയര്‍ന്ന ഡിമാന്‍ഡ് പരിഹരിക്കുന്നതിന് വേണ്ടിയാണ് ആരോഗ്യപരിരക്ഷ രംഗത്ത് പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടിയേറ്റത്തിന് മുന്‍ഗണന നല്‍കുന്നത്.
എസ്ടിഇഎം
എസ്ടിഇഎം തൊഴിലുകള്‍ക്കായുള്ള കാനഡയുടെ ആവശ്യം, പ്രത്യേകിച്ച് ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍സ്, ടെക്‌നോളജി (ICT) വ്യവസായത്തില്‍, വര്‍ദ്ധിച്ചുവരികയാണ്. റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ ഐസിടി വരുമാനം 242 ബില്യണ്‍ ഡോളറിലെത്തി. റിട്ടയര്‍മെന്റ് നിരക്കും ദ്രുതഗതിയിലുള്ള സാങ്കേതിക മുന്നേറ്റങ്ങളും തൊഴില്‍ സേനയില്‍ വിടവ് സൃഷ്ടിക്കുന്നു. ഇത് ചില തൊഴിലുടമകള്‍ക്ക് യോഗ്യതയില്ലാത്ത ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് എസ്ടിഇഎം മേഖലയില്‍ കൂടുതല്‍ കുടിയേറ്റം നടത്തുന്നത്. എസ്ടിഇഎം വിഭാഗത്തിന് കീഴില്‍ യോഗ്യരായ പല തൊഴിലുകള്‍ക്കും തുടക്കത്തില്‍ തന്നെ മികച്ച ശമ്പളം ലഭിക്കുന്നുണ്ട്.. ഈ വര്‍ഷം ഏപ്രിലില്‍ പുറത്തിറക്കിയ ഒരു സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് കാണിക്കുന്നത്, ബിരുദാനന്തര ബിരുദമുള്ള (2019 ലെ കണക്കനുസരിച്ച്) അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ ശരാശരി തുടക്ക വരുമാനം 52,000 ഡോളര്‍ ആയിരുന്നു.
കാറ്റഗറി അധിഷ്ഠിത സെലക്ഷന്‍ നറുക്കെടുപ്പിന് യോഗ്യതയുള്ളതായി ലിസ്റ്റുചെയ്തിരിക്കുന്ന 23 എസ്ടിഇഎം തൊഴിലുകളാണുള്ളത്. ആര്‍ക്കിടെക്റ്റുകള്‍, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് സയന്‍സ് മാനേജര്‍മാര്‍, ബിസിനസ് സിസ്റ്റം സ്‌പെഷ്യലിസ്റ്റുകള്‍, സിവില്‍ എഞ്ചിനീയര്‍മാര്‍, കമ്പ്യൂട്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജര്‍മാര്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍ (സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരും ഡിസൈനര്‍മാരും ഒഴികെ) കമ്പ്യൂട്ടര്‍ സിസ്റ്റം ഡെവലപ്പര്‍മാരും പ്രോഗ്രാമര്‍മാരും, സൈബര്‍ സുരക്ഷാ വിദഗ്ധര്‍, ഡാറ്റ സൈറ്റിസ്റ്റ് തുടങ്ങിയ തൊഴിലുകളും ഈ വിഭാഗത്തിന് കീഴില്‍ വരുന്നു.
ഡാറ്റാബേസ് അനലിസ്റ്റിസ് ആന്‍ഡ് ഡാറ്റ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയര്‍മാര്‍, എഞ്ചിനീയറിംഗ് മാനേജര്‍മാര്‍, ഇന്‍ഡസ്ട്രിയല്‍, മാനുഫാക്ചറിംഗ് എഞ്ചിനീയര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സ്‌പെഷ്യലിസ്റ്റുകള്‍ ലാന്‍ഡ് സര്‍വേയര്‍മാര്‍, ലാന്‍ഡ്‌സ്‌കേപ്പ് ആര്‍ക്കിടെക്റ്റുകള്‍ ഗണിതശാസ്ത്രജ്ഞര്‍, മെറ്റലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എഞ്ചിനീയര്‍മാര്‍ തുടങ്ങിയ തൊഴിലുകളും എസ്ടിഇഎന് കീഴിലായി വരുന്നു.
I am 53 years old I have no job