ശക്തമായ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് അഞ്ച് മരണം

Advertisement

റിയാദ്: തെക്കൻ സൗദിയിലെ നജ്റാനിൽ ഇടിമിന്നലേറ്റ് അഞ്ച് പേർ മരിച്ചു. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലായാണ് ഞായറാഴ്ച അഞ്ചു പ്രദേശവാസികൾ മരിച്ചത്. കഴിഞ്ഞ ദിവസം ശക്തമായി പെയ്ത മഴക്കൊപ്പം വന്ന ഇടിമിന്നലാണ് ആളുകളുടെ ജീവനെടുത്തത്. നാല് യുവാക്കളും ഒരു കുട്ടിയുമാണ് മരിച്ചത്.