ജീവിതകാലത്ത് കാണാൻ ഒരു ശതമാനം മാത്രം സാധ്യത, എന്നിട്ടും ട്വിറ്ററിൽ നിറ‍ഞ്ഞ് ‘പിങ്ക് പുൽച്ചാടി’!

Advertisement

പരിണാമ കാലത്ത് ഓരോ ജീവിവർഗ്ഗത്തിനും അതിൻറെ ആവസവ്യവസ്ഥയിലെ പരമ്പരാഗത ശത്രുക്കളിൽ നിന്നും രക്ഷ നേടുന്നതിനും അതുവഴി വംശത്തിൻറെ നിലനിൽപ്പ് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക കഴിവുകൾ ജീവശാസ്ത്രപരമായി തന്നെ ലഭിച്ചിട്ടുണ്ട്. ഓന്ത് പോലുള്ള ചെറുജീവികൾ തങ്ങൾ നിൽക്കുന്ന പ്രദേശത്തിനനുസൃതമായി നിറം മാറി, ശത്രുക്കളിൽ നിന്നും രക്ഷപ്പെടുന്നത് പോലെയോ, അതിന് സമാനമായോ മറ്റേതെങ്കിലും തരത്തിലോ ശത്രുക്കളുടെ ശ്രദ്ധതിരിക്കാനും അതുവഴി ജീവൻ നിലനിർത്താനുമുള്ള കഴിവുകൾ മിക്ക ജീവികൾക്കും പ്രകൃത്യാ തന്നെ ലഭിച്ചിട്ടുണ്ട്. ഈ പ്രത്യേകതകളാണ് ജീവിവർഗ്ഗങ്ങളെ അവയുടെ വംശനാശത്തിൽ നിന്നും സംരക്ഷിച്ചിരുന്നതും. മനുഷ്യ ഇടപെടൽ മാത്രമാണ് ഇതിനൊരു അപവാദം.

എന്നാൽ, ജീവിത കാലത്തിനിടെയിൽ കാണപ്പെടാൻ ഒരു ശതമാനം മാത്രം സാധ്യതയുണ്ടെന്ന് കരുതപ്പെട്ടിരുന്ന പിങ്ക് പുൽച്ചാടികളാൽ ഇപ്പോൾ ട്വിറ്റർ നിറഞ്ഞിരിക്കുകയാണ്. യുകെയിൽ നിന്നാണ് പിങ്ക് പുൽച്ചാടികളെ കണ്ടെത്തിയത്. അവയുടെ നിറത്തിൻറെ പ്രത്യേകത കാരണം അവയ്ക്ക് ശത്രുക്കളിൽ നിന്നും മറഞ്ഞിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇത് ശത്രുക്കളാൽ ആക്രമിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാക്കുന്നു. ശത്രുക്കളിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള പ്രകൃത്യലുള്ള കഴിവില്ലായ്മയാണ് അവരെ കണ്ടെത്താൻ സാധ്യത കുറവാണെന്ന നീരിക്ഷണത്തിലേക്ക് വിദ​ഗ്ദ്ധരെ നയിച്ചത്. ഇപ്പോൾ കണ്ടെത്തിയത് രേഖപ്പെടുത്തപ്പെട്ട രണ്ടാമത്തെ പിങ്ക് പുൽച്ചാടിയാണെന്ന് വിദഗ്ദ്ധർ പറയുന്നു.

സാധാരണയായി കാണപ്പെടുന്ന പച്ചയോ തവിട്ട് നിറമുള്ളതോ രണ്ട് നിറങ്ങളോടും കൂടിയതോ ആയ പുൽച്ചാടികൾ സാധാരണമാണ്. എന്നാൽ പിങ്ക് പുൽച്ചാടികൾ അത്ര സാധാരണമല്ല. ജനിതകപരമായുണ്ടാകുന്ന പരിവർത്തനമാണ് പുൽച്ചാടികൾക്ക് പിങ്ക് നിറം നൽകുന്നത്. അത്യപൂർവ്വമായി മാത്രമേ പിങ്ക് പുൽച്ചാടികളെ കണ്ടെത്താൻ കഴിയൂവെന്നും ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. അവയുടെ തിളക്കമുള്ള നിറം വേട്ടക്കാരിൽ നിന്നും സ്വയം മറക്കാൻ കഴിയാതെ വരുന്നതിനാലാണ് അവയ്ക്ക് അധികകാലം നിലനിൽപ്പിലാതെ പോകുന്നതിന് കാരണമെന്ന് കൺസർവേഷൻ ചാരിറ്റിയായ ബഗ്ലൈഫിൻറെ പോൾ ഹെതറിംഗ്ടൺ പറയുന്നു. ഇത് അവരെ വീണ്ടും കാണുന്നത് കൂടുതൽ അപൂർവമാക്കുന്നു, അവയുടെ തിളക്കമുള്ള നിറങ്ങൾ അർത്ഥമാക്കുന്നത് അവർക്ക് വേട്ടക്കാരിൽ നിന്ന് മറയ്ക്കാൻ കഴിയില്ലെന്നും അധികകാലം നിലനിൽക്കില്ലെന്നുമാണെന്ന് കൺസർവേഷൻ ചാരിറ്റിയായ ബഗ് ലൈഫിൻറെ ( Buglife) പ്രവർത്തകനായ പോൾ ഹെതറിംഗ്ടൺ പറയുന്നു. എന്നാൽ, വേനൽക്കാലത്ത് പുല്ലിൻറെ നിറം മാറുമ്പോൾ പിങ്ക് പുൽച്ചാടികൾക്ക് ശത്രുക്കളിൽ നിന്നും മറഞ്ഞിരിക്കാൻ കഴിയുന്നു. പറയുന്നത് പോലെ അത്ര അപൂർവ്വമായ ജീവിയല്ല പിങ്ക് പുൽച്ചാടിയെന്നാണ് പോൾ ഹെതറിംഗ്ടണിൻറെ അഭിപ്രായം.

Advertisement