ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് 26 വയസ്സിന്റെ വ്യത്യാസമുള്ള ദമ്പതികൾ. 45 വയസ്സുള്ള ആലിസണും ഇപ്പോൾ 71 വയസ്സുള്ള ബെൻ ഹോൺസ്‌ബിയുമാണ് തങ്ങളുടെ ദാമ്പത്യജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് ഇരുവരും കുടുംബമായി താമസം. 1998ലാണ് ഇരുവരും കണ്ടുമുട്ടിയത്. തപാൽ ജോലിക്കാരനായിരുന്നു ബെൻ ഹോൺസ്പി. ഒരു ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ആലിസൺ. പ്രണയത്തിലായി വിവാഹിതരായ ദമ്പതികൾക്ക് രണ്ട് പ്രസവത്തിലായി അഞ്ച് കുട്ടികളുണ്ട്. പ്രായവ്യത്യാസം തങ്ങളുടെ ദാമ്പത്യ ജീവിതത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്നും എന്നാൽ സമൂഹത്തിൽനിന്നുള്ള പ്രതികരണം ബുദ്ധിമുട്ടിക്കുന്നതായും ഇരുവരും പറഞ്ഞു.
2003-ൽ 26-ആം വയസ്സിൽ ആലിസൺ, ബെഞ്ചമിൻ, നോഹ, ഏഥൻ എന്നീ മൂന്ന് മക്കളെ പ്രസവിച്ചു. മൂന്ന് വർഷത്തിന് ശേഷം ഇരട്ടകളെയും പ്രസവിച്ചു. ‘2010ൽ ബെൻ ജോലിയിൽ നിന്ന് വിരമിച്ചു. ഏറ്റവും വലിയ വെല്ലുവിളി ഞങ്ങളുടെ അഞ്ച് കുട്ടികളെ വളർത്തുക എന്നതായിരുന്നു. എന്നാൽ ഭർത്താവ് വിരമിച്ചതോടെ കുട്ടികളെ നോക്കുന്നത് കൂടുതൽ എളുപ്പമായെന്ന് ആലിസൺ പറയുന്നു. ബെൻ തങ്ങളുടെ മുത്തച്ഛനാണെന്നാണ് അധ്യാപകർ കരുതിയതെന്ന് ആലിസൺ പറഞ്ഞു. ഞാൻ ബെന്നിന്റെ മകളാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചെന്നും ആലിസൺ പറയുന്നു.
തങ്ങളുടെ ബന്ധത്തെ പലരും എതിർത്തിരുന്നുവെങ്കിലും കുടുംബങ്ങൾ പൂർണ പിന്തുണ നൽകി. പ്രണയത്തെ തുടക്കം മുതൽ കുടുംബങ്ങൾ അംഗീകരിച്ചു. ബെന്നിനെ കണ്ടുമുട്ടുമ്പോൾ എന്റെ സഹോദരിക്ക് 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അവൾ കൂടെനിന്നു. കുടുംബത്തിൽ നിന്നുള്ള പിന്തുണ ഉണ്ടായിരുന്നിട്ടും ചില സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധത്തെ എതിർത്തു. സുഹൃത്തുക്കൾക്ക് വ്യത്യസ്ത അഭിപ്രായമായിരുന്നു. ഞങ്ങളുടെ ബന്ധം എല്ലാവരും അംഗീകരിക്കില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എങ്കിലും വേർപിരിയാൻ ആഗ്രഹിച്ചില്ല. പ്രായം കുറഞ്ഞ ഒരു സ്ത്രീയെ വിവാഹം കഴിച്ചതിന് ബെന്നിനെ ചിലർ കളിയാക്കുകയും ബന്ധം നിലനിൽക്കില്ലെന്ന് പറയുകയും ചെയ്തു.
ഇപ്പോഴും ഇൻസ്റ്റാഗ്രാം പോസ്റ്റിന് ചിലർ അധിക്ഷേപകരമായ ചില കമന്റുകൾ പോസ്റ്റ് ചെയ്യുന്നു. പലപുരുഷന്മാരും ആലിസണ് വിവാഹ വാഗ്ദാനവും പ്രണയാഭ്യാർഥനയുമായി രംഗത്തുവരുന്നു. ആരോഗ്യകരമായ ദാമ്പത്യമാണ്. പ്രായവ്യത്യാസത്തിൽ ഒരു പ്രശ്‌നവും ഞങ്ങൾ കണ്ടില്ല. ദാമ്പത്യത്തിന്റെ സൗന്ദര്യം കാണിക്കുന്നതിനായി ജീവിതത്തിലെ മുഹൂർത്തങ്ങൾ ൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിടുന്നു. പ്രായവ്യത്യാസമുള്ള ബന്ധങ്ങൾ ആഴം കുറഞ്ഞതാണെന്നും സന്തോഷവാനായിരിക്കാൻ കഴിയില്ലെന്നും ആളുകൾ കരുതുന്നതായി എനിക്ക് തോന്നുന്നുവെന്നും 26 വർഷത്തെ പ്രായ വ്യത്യാസം പ്രശ്നമായി ചിലർക്ക് തോന്നുന്നു. എന്നാൽ തങ്ങളുടെ ജീവിതം മനോഹരമാണെന്ന് ഇരുവരും പറയുന്നു.