മുറിയിൽ ഭാര്യയോടൊപ്പം കാമുകൻ; കലിപൂണ്ട ഭർത്താവിന്റെ പരാക്രമത്തിൽ ​ഗുരുതര പരിക്ക്, കേസെടുത്ത് പൊലീസ്

Advertisement

ഫ്ലോറിഡ: ഭാര്യയുടെ കാമുകന് നേരെ യുവാവിന്റെ ആക്രമണം. ഭാര്യയെയും കാമുകനെയും കട്ടിലിൽ ഒരുമിച്ച് കണ്ടതിനെ തുടർന്ന് കാമുകൻ അലുമിനിയം ബാറ്റ് ഉപയോഗിച്ച് കാമുകനെ അടിച്ച് കൊല്ലാൻ ശ്രമിച്ചു.

33-കാരനായ ജോൺ ഡിമ്മിങ്ങാണ് ഭാര്യയുടെ കാമുകനെ ആക്രമിച്ചത്. ഭാര്യ ക്രിസ്റ്റി ബാർബറ്റോയെ സഹപ്രവർത്തകനായ സി ടി ടെക്‌നീഷ്യനൊപ്പമാണ് ഇയാൾ എ‌യർബിഎൻബിയിൽ കണ്ടത്. സംഭവത്തെ തുടർന്ന് കൊലപാതകശ്രമക്കേസ് പ്രകാരം കേസെടുത്തു. ഭാര്യയെയും കാമുകനെയും പിന്തുടർന്നാണ് ഇയാൾ കിടപ്പുമുറിയിൽ എത്തിയത്. പിന്നിലെ വാതിൽ അടച്ച ശേഷം ഇയാൾ കാമുകനെ പൊതിരെ തല്ലി. എടുത്തെറിയുകയും അലൂമിനിയം ബാറ്റ് ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

മുറിയിലെ സിസിടിവിയിൽ ഇയാൾ ബാറ്റുമായി പോകുന്നത് കാണാം. കാമുകനെ മർദ്ദിക്കുന്നത് ഭാര്യ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ അടങ്ങിയില്ല. കാമുകന്റെ തലയിൽ നിന്ന് രക്തമൊലിച്ചിട്ടും മർദ്ദനം നിർത്തിയില്ലെന്ന് പറയുന്നു. ഭാര്യയുമായി ഇനി ‌യാതൊരു ബന്ധവും പാടില്ലെന്ന് ഇയാൾ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അരിസോണ സ്വദേശിയായ യുവാവ് ജോലിക്കായാണ് ഫ്ലോറിഡയിൽ എത്തിയത്. ബാർബറ്റോ ഇടപെട്ടിരുന്നില്ലെങ്കിൽ ഡിമ്മിഗ് തന്നെ കൊല്ലുമായിരുന്നുവെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളുടെ ഭാര്യ തന്റെ സഹപ്രവർത്തകയാണെന്നും ജോലി കഴിഞ്ഞ് അവർ മടങ്ങുന്നതിന് മുമ്പ് മദ്യപിക്കാൻ പോയതാണെന്നും ഇയാൾ പറഞ്ഞു.

യുവതിയാണ് പൊലീസിനെ വിവരമറിയിച്ചത്. ഭർത്താവാണ് യുവാവിനെ ക്രൂരമായി ആക്രമിച്ചതെന്ന് ‌യുവതി പൊലീസിന് മൊഴി നൽകി. എന്നാൽ യുവാവിനെ മർദ്ദിച്ചിട്ടില്ലെന്ന് ഭർത്താവ് പറഞ്ഞു. എന്നാൽ ഇവരുടെ വീട്ടിൽ പൊലീസ് നടത്തിയ തിരച്ചിലിൽ ഒരു കറുത്ത ടീ ഷർട്ടും രക്തക്കറയുള്ള വെള്ള അടിവസ്ത്രവും കണ്ടെത്തി. കൊലപാതകശ്രമം, മാരകമായ ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.