ഞെട്ടുന്ന ജീവിത കഥ, 40000 കോടിയുടെ ഉടമയുടെ ജീവിതം ഭിക്ഷയാചിച്ച്

Advertisement

ശതകോടീശ്വരനായ എയര്‍സെല്‍ കമ്ബനി ഉടമ ആനന്ദകൃഷ്ണന്റെ മകന്‍ തന്‍റെ ബിസിനസ് സാമ്രാജ്യത്തില്‍ നീന്തിപ്പുളയ്ക്കുകയാണെന്നേ ആരും കരുതൂ, എന്നാല്‍ ഈ യുവാവ് സന്തോഷം കണ്ടെത്തിയത് സന്യാസജീവിതത്തില്‍ . ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരില്‍ ഒരാളാകാനുള്ള സാഹചര്യം ഉപേക്ഷിച്ചാണ് വെണ്‍ അജാന്‍ സിരിപന്യോ ഭിക്ഷാംദേഹിയായത് .

അദ്ദേഹത്തിന്റെ പിതാവ് ആനന്ദ കൃഷ്ണന്റെ ആസ്തി 40,000 കോടിയിലധികം (5 ബില്യണ്‍ ഡോളര്‍) ആണ്. എകെ എന്നറിയപ്പെടുന്ന അദ്ദേഹം, ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ സ്‌പോണ്‍സര്‍ ചെയ്തിരുന്ന ഇന്ത്യന്‍ ഫോണ്‍ കമ്ബനിയായ എയര്‍സെലിന്റെ ഉടമ കൂടിയായിരുന്നു.

ആനന്ദ കൃഷ്ണന്‍ ബുദ്ധമതക്കാരനും ഒരു പ്രമുഖ മനുഷ്യസ്നേഹിയുമാണ്. വിദ്യാഭ്യാസം മുതല്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ വരെ നിരവധി കാര്യങ്ങള്‍ക്കായി സംഭാവന ചെയ്യുന്നുമുണ്ട് . ഇതു കണ്ടു വളര്‍ന്ന മകന്‍ വെണ്‍ അജാന്‍ സിരിപന്യോ 18 വയസ്സുള്ളപ്പോള്‍ ബുദ്ധ സന്യാസിയായിത്തീര്‍ന്നു.

തന്റെ പിതാവിന്റെ കോടികളുടെ സാമ്രാജ്യം നയിക്കുന്നതിനുപകരം, ഭിക്ഷ യാചിച്ച് ലാളിത്യത്തോടെ ജീവിക്കാനാണ് സിരിപന്യോ ഇഷ്ടപ്പെട്ടത്.

തമിഴ് വംശജനാണ് സിരിപന്യോ . ടെലികോം, മീഡിയ, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍ എസ്റ്റേറ്റ്, എന്നിവയിലെ ബിസിനസ് രാജാക്കന്മാരില്‍ ഒരാളായ ആനന്ദകൃഷ്ണന്റെ മെഗാ-ബില്യണ്‍ ഡോളര്‍ ടെലികോം സാമ്രാജ്യത്തെ സിരിപന്യോ നയിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത് . ആനന്ദകൃഷ്ണന് 9 കമ്ബനികളില്‍ ഓഹരിയുണ്ട്. അദ്ദേഹം സമ്ബാദിച്ച ഭീമമായ സമ്ബത്ത് അദ്ദേഹത്തെ മലേഷ്യയിലെ ഏറ്റവും സമ്ബന്നരില്‍ ഒരാളാക്കി.

സിരിപന്യോ തനിക്ക് അവകാശമായി ലഭിച്ച സമ്ബത്തെല്ലാം ഉപേക്ഷിച്ച് സന്യാസിയായി വനത്തില്‍ ജീവിക്കാന്‍ തീരുമാനിച്ചിട്ട് 2 പതിറ്റാണ്ടിലേറെയായി. തായ്ലന്‍ഡിലെ Dtao Dum മൊണാസ്ട്രിയുടെ മഠാധിപതിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അമ്മ തായ് രാജകുടുംബത്തിന്റെ പിന്‍ഗാമിയാണ് . എന്നാല്‍ യുകെയിലെ തന്റെ 2 സഹോദരിമാര്‍ക്കൊപ്പമാണ് അദ്ദേഹം വളര്‍ന്നത് 8 ഭാഷകള്‍ വരെ സംസാരിക്കാന്‍ കഴിയുമായിരുന്നു.