ഇത് ‘ഡെവിൾസ് ബ്രേക്ക് ഫാസ്റ്റ്’; കഴിച്ച് തീർക്കാൻ സാധിക്കുക വെറും രണ്ട് ശതമാനം ആളുകൾക്ക് മാത്രം!

Advertisement

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ‘ഫുഡ് ചലഞ്ചു’കൾ ഇപ്പോൾ സർവ്വസാധാരണമാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി അൽപ്പം ഭയാനകമായ ഫുഡ് ചലഞ്ച് തങ്ങളുടെ ഉപഭോക്താക്കൾക്ക് മുൻപിൽ വെച്ചിരിക്കുകയാണ് ഒരു യുകെ റെസ്റ്റോറൻറ്. ‘ഡെവിൾസ് ബ്രേക്ക് ഫാസ്റ്റ്’ അഥവാ ‘666 ബ്രേക്ക് ഫാസ്റ്റ്’ എന്നറിയപ്പെടുന്ന ഈ പ്രഭാത ഭക്ഷണം കഴിച്ചു തീർക്കുകയെന്നതാണ് ചലഞ്ച്. പക്ഷെ ഇത് കഴിച്ചു തീർക്കുക അത്ര എളുപ്പമല്ലെന്നതാണ് യാഥാർത്ഥ്യം. അപൂർവങ്ങളിൽ അപൂർവമായ ആളുകൾക്ക് മാത്രമേ ഇത് മുഴുവൻ കഴിച്ചു തീർക്കാൻ സാധിക്കൂവെന്നാണ് റെസ്റ്റോറിൻറെ തന്നെ അവകാശവാദം.

ലെസ്റ്റർഷെയറിലെ കോൾവില്ലിലുള്ള കോപ്പർ കെറ്റിൽ എന്ന റെസ്റ്റോറൻറാണ് ഇത്തരത്തിലൊരു ചലഞ്ചുമായി രംഗത്തെത്തിയത്. ഒരു മനുഷ്യന് കഴിക്കാൻ സാധിക്കുന്നതിലും പതിന്മടങ്ങ് അളവിലാണ് 666 ബ്രേക്ക് ഫാസ്റ്റ് നൽകുക. ചലഞ്ചിൽ പങ്കെടുത്തവരിൽ വെറും രണ്ട് ശതമാനം ആളുകൾക്ക് മാത്രമാണ് ചലഞ്ച് പൂർത്തിയാക്കാനായത്. പൂർത്തിയാക്കുന്നവർക്കും പൂർത്തിയാക്കാൻ ശ്രമിച്ചവർക്കും വയറ് നിറഞ്ഞ് പൊട്ടിപോകുന്ന അവസ്ഥയിലെത്തുമെന്ന അവസ്ഥയാകുന്നതോടെ കഠിനമായ വയറുവേദനയും അനുഭവപ്പെട്ടു.

ഡെവിൾസ് ബ്രേക്ക്ഫാസ്റ്റിൽ എല്ലാ വിഭവും ആറെണ്ണം വീതമാണ് നൽകുക. ആറ് സോസേജുകൾ, ആറ് ബേക്കൺ സ്ട്രിപ്പുകൾ, ആറ് ഫ്രൈഡ് എഗ്സ്, ആറ് ഹാഷ് ബ്രൗൺസ്, ആറ് സെർവിംഗ് ബ്ലാക്ക് പുഡ്ഡിംഗ്, ആറ് ബേക്കഡ് ബീൻസ്, ആറ് തക്കാളി, ആറ് വലിയ കൂൺ എന്നിവ ഈ ‘666 ബ്രേക്ക് ഫാസ്റ്റിൽ’ ഉൾപ്പെടുന്നു. കൂടാതെ, ആറ് ടോസ്റ്റും ലഭിക്കും. ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ ഭക്ഷണവും കഴിക്കാൻ കഴിഞ്ഞാൽ, കോംപ്ലിമെൻററി ടി-ഷർട്ടിനൊപ്പം എല്ലാ ഭക്ഷണവും സൗജന്യമായി ലഭിക്കും. ഈ ചലഞ്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുവർ റെസ്റ്റോറൻറിൽ അടയ്ക്കേണ്ടത് 18 പൗണ്ട് അഥവാ 1,910 രൂപ മാത്രമാണ്. ഇതുവരെ നൂറോളം പേർ ഈ വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ടെന്ന് കോപ്പർ കെറ്റിൽ ഉടമയും 666 ചലഞ്ചിൻറെ തുടക്കക്കാരനുമായ ടോം അലുർഡ്-റൗലി വെളിപ്പെടുത്തി. ഇതിൽ രണ്ടുപേർ മാത്രമാണ് ചലഞ്ച് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Advertisement