പാരീസ്:ഭീകര വാദത്തിനെ തിരെ ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലെ എലിസി പാലസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു പ്രഖ്യാപനം.ഫ്രാൻസ് ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയാണ്.ഫ്രാൻസിൽ ഇന്ത്യയുടെ യുപിഐ ഉപയോഗിക്കാന്‍ ധാരണയായി. ഇനി ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് യുപി ഐ വഴി ഇന്ത്യന്‍ രൂപയില്‍ പണം നല്‍കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ 25-ാം വാർഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തെ ശക്തമായ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ, അടുത്ത 25 വർഷത്തേക്ക് ഇരു രാജ്യങ്ങളും ഇപ്പോൾ ഒരു റോഡ്മാപ്പ് തയ്യാറാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രൺറ്റ് ദിവസ്സത്തെ പ്രാൻസ് സന്ദർശനം പൂർത്തിയാക്കുന്നതോടെ പ്രധാനമന്ത്രി യു.എ.ഇ സന്ദർശനം ആരംഭിയ്ക്കും.
Home News Breaking News ഭീകരവാദത്തിനെതിരെ ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി