ജപ്പാനില്‍ പരീക്ഷണത്തിനിടെ റോക്കറ്റ് പൊട്ടിത്തെറിച്ചു. വടക്ക് കിഴക്കന്‍ ജപ്പാനിലെ അകിത പ്രവിശ്യയിലെ പരീക്ഷണ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. ജപ്പാന്‍ എയര്‍സ്പേസ് എക്സപ്ലോറേഷന്‍ ഏജന്‍സിയുടെ റോക്കറ്റ് ടെസ്റ്റിങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തെുറിച്ച് അന്വേഷണം ആരംഭിച്ചതായി ബഹിരാകാശ ഏജന്‍സി അറിയിച്ചു.
ടെസ്റ്റിങ് ആരംഭിച്ച് ഒരു മിനിട്ടിനുള്ളില്‍ റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ചെറു ഉപഗ്രഹ വിക്ഷേപണ വിപണയിലേക്കുള്ള ജപ്പാന്റെ ശ്രമങ്ങള്‍ക്ക് ഈ അപകടം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ജപ്പാന്‍ എയര്‍സ്പേസ് എക്സപ്ലോറേഷന്‍ നടത്തിയ രണ്ട് റോക്കറ്റ് വിക്ഷേപണ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.