ഗിന്നസ് റെക്കോര്‍ഡ് നേടാനായി ഒരാഴ്ച നിറുത്താതെ കരഞ്ഞ യുവാവിന്റെ കാഴ്ച ശക്തി ഭാഗികമായി നഷ്ടമായി. നൈജീരിയക്കാരനായ ടെംബു എബൈറെയ്ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ടെംബുവിന് അല്പസമയത്തിന് ശേഷം കാഴ്ചശക്തി കുറച്ചൊക്കെ വീണ്ടെടുക്കാനായെന്നാണ് റിപ്പോര്‍ട്ട്.
ഏഴുദിവസം തുടര്‍ച്ചയായി കരഞ്ഞ് റെക്കോര്‍ഡ് കരസ്ഥമാക്കാനായിരുന്നു ടെംബു ലക്ഷ്യമിട്ടത്. ഇതിനായുള്ള പ്രകടനം അവസാനിക്കാന്‍ കുറച്ചുസമയം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു കാഴ്ച പ്രശ്‌നമായത്. തുടക്കത്തില്‍ തലവേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ മുഖവും കണ്ണും വീര്‍ത്തു. തുടര്‍ന്ന് കാഴ്ചശക്തി നഷ്ടപ്പെടുകയായിരുന്നു.
മുക്കാല്‍ മണിക്കൂറോളമാണ് കാഴ്ചശക്തി നഷ്ടമായത്. ഇത് പിന്നീട് വീണ്ടെടുക്കാനായെങ്കിലും കരച്ചില്‍ ടെംബുവിന്റെ കണ്ണുകളെ മോശമായി ബാധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ിന്നസ് ബുക്കില്‍ കയറിപ്പറ്റാന്‍ ഒരാഴ്ച ആരോഗ്യംപോലും നോക്കാതെ കരഞ്ഞെങ്കിലും വേള്‍ഡ് റെക്കോര്‍ഡിനായി ടെംബു ഗിന്നസ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നില്ല. ഇക്കാര്യം ഗിന്നസ് ബുക്ക് ഒഫ് വേള്‍ഡ് റെക്കോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ കരച്ചില്‍ ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്ന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്. ദ്യപ്രകടനം ദയനീയമായി പരാജയപ്പെട്ടെതിന്റെ വിഷമത്തിലാണ് ടെംബു ഇപ്പോള്‍. തുടര്‍ന്നും പ്രകടനം നടത്തുമോ എന്ന് വ്യക്തമല്ല. ഇനിയും കരഞ്ഞാല്‍ കാഴ്ച ചിലപ്പോള്‍ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Home News International ഗിന്നസ് ബുക്കില്‍ കയറാന്‍ ഒരാഴ്ച നിറുത്താതെ കരഞ്ഞ യുവാവിന്റെ കാഴ്ച ശക്തി പോയി