ലണ്ടനിൽ 1,200 കോടിയുടെ കൊട്ടാരം സ്വന്തമാക്കി ഇന്ത്യൻ ശതകോടീശ്വരൻ

Advertisement

ലണ്ടൻ: ബ്രിട്ടനിൽ 1,200 കോടി രൂപ വിലമതിക്കുന്ന പ്രശസ്തമായ കൊട്ടാരം സ്വന്തമാക്കി ഇന്ത്യൻ ശതകോടീശ്വരൻ രവി റൂയിയ. സമീപകാലത്തു നടന്ന ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാടെന്ന പ്രത്യേകതയോടെയാണ്, റഷ്യൻ വ്യവസായിയായ ആന്ദ്രെ ഗോൻചാരെങ്കോയിൽനിന്ന് ‘ഹാനോവർ ലോഡ്ജ്’ എന്ന പേരിൽ പ്രശസ്തമായ കൊട്ടാരം രവി സ്വന്തമാക്കിയത്.

19–ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കൊട്ടാരമാണിത്. എസ്സാർ ഗ്രൂപ്പിന്റെ സഹ ഉടമയാണ് കൊട്ടാരം സ്വന്തമാക്കിയ രവി റൂയിയ. ‘ഫിനാൻഷ്യൽ ടൈംസാ’ണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 150 പാർക്ക് റോഡിലുള്ള റീജന്റ്സ് പാർക്കിന് അഭിമുഖമായാണ് കൊട്ടാരം. നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഈ കൊട്ടാരം ആകർഷകമായ വിലയ്ക്ക് ലഭ്യമായ സാഹചര്യത്തിലാണ് വാങ്ങിയതെന്ന് റൂയിയ കുടുംബത്തിന്റെ ഓഫിസ് വക്താവ് വില്ല്യം റീഗോ പ്രസ്താവനയിൽ അറിയിച്ചു.‌