18 ലക്ഷം ലൈക്കുകൾ, 21 ലക്ഷം കാഴ്ചക്കാർ; ഇൻറർനെറ്റിനെ ഇളക്കി മറിച്ചൊരു ഡാൻസ് വീഡിയോ !

Advertisement

ഇന്ന് ലോകത്തിൻറെ ശ്രദ്ധനേടാൻ പഴയ കാലത്തേതിനേക്കാൾ എളുപ്പമാണ്. ലോകം മുഴുവനും ഒരൊറ്റ വിരൽതുമ്പിൽ ലഭിക്കുന്ന തരത്തിലേക്ക് സാമൂഹിക മാധ്യമങ്ങൾ മാറിയിരിക്കുന്നു.

ഏത് വാർത്തയും അപ്പോൾ അപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നു. അത് പോലെ തന്നെയാണ് ഓരോ വ്യക്തിയും അവരവരുടെ ഇടങ്ങളിൽ നിന്ന് പങ്കുവയ്ക്കുന്ന കാഴ്ചകളും ലോകത്തെവിടെയിരുന്ന് വേണമെങ്കിലും അപ്പോൾ തന്നെ നമുക്ക് കാണാം. ഇത്തരത്തിൽ കഴിഞ്ഞ ദിവസം, മുംബൈ സ്വദേശിയായ സനിക ഷിൻഡേ എന്ന ഭരതനാട്യ നർത്തകി, തൻറെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച വീഡിയോ പന്ത്രണ്ട് ദിവസത്തിനുള്ളിൽ നേടിയത് 18 ലക്ഷം ലൈക്കുകളും 21 ലക്ഷം കാഴ്ചക്കാരെയുമാണ്. വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാണ്.

വീഡിയോ പങ്കുവച്ച് കൊണ്ട് സനിക കുറിച്ചു, ‘ നിങ്ങളുടെ ഉറ്റ ചങ്ങാതിയുടെ ആദ്യ വർക്ക്‌ഷോപ്പിൽ പങ്കെടുക്കുമ്പോൾ… ഈ കൊറിയോഗ്രാഫി പഠിക്കാൻ എപ്പോഴും ആഗ്രഹിക്കുന്നു, ഇത്തരമൊരു അത്ഭുതകരമായ വർക്ക് ഷോപ്പ് പഠിപ്പിച്ചതിനും നടത്തിയതിനും നന്ദി.’ വീഡിയോയിൽ സനികയും സുഹൃത്തും ചേർന്ന് 2000-ൽ പുറത്തിറങ്ങിയ കുരുക്ഷേത്ര എന്ന ചിത്രത്തിലെ ‘ബാൻ തൻ ചാലി’ എന്ന ഗാനത്തിന് മനോഹരമായി ചുവട് വയ്ക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. 23 വർഷങ്ങൾക്ക് ശേഷവും ആ ഗാനത്തിന് ആരാധകർ കുറഞ്ഞിട്ടില്ലെന്ന് കാണിക്കുന്നതായിരുന്നു വീഡിയോയ്ക്ക് ലഭിച്ച സ്വീകാര്യത കാണിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേർ വീഡിയോയ്ക്ക് അഭിനന്ദനക്കുറിപ്പെഴുതാൻ എത്തി.

“ആ കുട്ടി തൻറെ ആത്മാവിനൊപ്പം നൃത്തം ചെയ്യുന്നത് അവന്റെ പുഞ്ചിരിയെ കൂടുതൽ മനോഹരമാക്കുന്നു.” ഒരു കാഴ്ചക്കാരനെഴുതി. “ഇത് കാണുന്നത് നിർത്താൻ കഴിയില്ല!” എന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. കുറിപ്പെഴുതിയവരിൽ പലരും നൃത്തം ചെയ്യുന്ന കുട്ടികളുടെ ഊർജ്ജത്തെ അഭിനന്ദിച്ചു. അവർ പാട്ടിനൊപ്പം അലിഞ്ഞ് ചേരുന്നതായി ചിലരെഴുതി. ആൺകുട്ടിയുടെ ചിരിയെ കുറിച്ചും പെൺകുട്ടി നൃത്തത്തിനായെടുത്ത ഊർജ്ജവും കാഴ്ചക്കാരെ കീഴടക്കി.

Advertisement