വിമാനത്തിലെ ‘വിൻറോ’ ഇല്ലാത്ത വിൻറോ സീറ്റുകൾ; ട്വിറ്ററിൽ വൈറലായി ഒരു കുറിപ്പ് !

Advertisement

കാലി മാർഷ് എന്ന യുവതിയുടെ ട്വീറ്റിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ജനലുകളില്ലാത്ത വിമാനത്തിലെ ജനൽ സീറ്റുകളെ കുറിച്ച് ചർച്ച കൊഴുക്കുകയാണ്. നാല് ദിവസങ്ങൾക്ക് മുമ്പ് കാലി പങ്കുവച്ച ഒരു ചിത്രത്തിൽ ഒരു ചുമരിന് സമീപത്തെ ഒരു കസേരയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ഒപ്പം കാലി മാർഷ് ഇങ്ങനെ എഴുതി, ‘ഞാൻ ഭയങ്കരം ഭയങ്കരം ഭയങ്കരമായ ഒരു തെറ്റ് ചെയ്തു.’ എന്ന് കുറിച്ചു. ട്വീറ്റ് പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം 55 ലക്ഷം പേരാണ് ട്വീറ്റ് കണ്ടത്.

അതെ, യാത്രകൾ പോകുമ്പോൾ പ്രത്യേകിച്ച് പ്ലൈൻ, ട്രൈയിൻ, ബസ് തുടങ്ങിയ പൊതു വാഹനങ്ങളിലാണ് യാത്രയെങ്കിൽ മറ്റ് യാത്രക്കാരുടെ ശല്യങ്ങളിൽ നിന്നും സ്വസ്ഥമായി ഇരിക്കാൻ നമ്മളിൽ പലരും ജനലരികിലെ സീറ്റ് സ്വന്തമാക്കാൻ ശ്രമിക്കും. നേരത്തെ ബുക്ക് ചെയ്തിട്ടുള്ള യാത്രയാണെങ്കിൽ വിൻറോ സീറ്റുള്ള വാഹനങ്ങൾ ബുക്ക് ചെയ്യാനാകും നമ്മളിൽ പലരും ആദ്യം നോക്കുക. എന്നാൽ, വിൻറോ ഇല്ലാത്ത വിൻറോ സീറ്റാണ് നിങ്ങൾക്ക് ലഭിക്കുന്നതെങ്കിലോ? അതെ അത്തരം സീറ്റുകൾ വിമാനങ്ങളിലുണ്ട്. ഒരു യാത്രാ വിമാനത്തിലെ എല്ലാ ക്യാബിൻ വിൻഡോ സീറ്റുകളും ഒരു യഥാർത്ഥ വിൻഡോയിൽ ഉൾപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

കാലിയുടെ ട്വീറ്റിന് പിന്നാലെ നിരവധി ആളുകൾ തങ്ങളുടെ അഭിപ്രായങ്ങളും തമാശകളും എഴുതാനായെത്തി. ‘ഏറ്റവും മോശം. ഞാൻ ഒരു ഒബ്സസീവ് വിൻഡോ-സീറ്ററാണ്, ഇത് എനിക്ക് ചെറിയ പരിഭ്രാന്തി ഉണ്ടാക്കും.’ സൂസൻ കോൺറോയ് മക്ലിയോഡ് എന്ന ട്വിറ്റർ ഉപയോക്താവ് എഴുതി. ‘അവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം ഒരു വിൻഡോയുടെ ചിത്രം അവിടെ ഉണ്ടായിരിക്കുക എന്നതാണ്!’ മറ്റൊരാൾ തമാശ പറഞ്ഞു. മിക്കയാളുകളും സീറ്റ് ഗുരു എന്ന സൈറ്റ് ഉപയോഗിക്കാൻ നിർദ്ദേശിച്ചു. ഈ സൈറ്റിൽ യാത്രക്കാർ തങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന വിമാനത്തിലെ സീറ്റിൻറെ ലേഔട്ട് നൽകുന്നതിനായി അവരുടെ എയർലൈൻ നമ്പറും ഫ്ലൈറ്റ് നമ്പറും നൽകുക. യാത്രക്കാരനെ ഏതെങ്കിലും വിധത്തിൽ പ്രതികൂലമായി ബാധിക്കുന്ന സീറ്റുകൾ ചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കും. സീറ്റിന് മുകളിൽ മൗസ് കഴ്‌സർ വച്ചാൽ ഒരു പോപ്പ്-അപ്പ് സന്ദേശം ലഭിക്കും. ഇത് വിൻഡോ ഉണ്ടോ ഇല്ലയോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ യാത്രക്കാരന് നൽകുമെന്നും ചിലർ എഴുതി.

https://twitter.com/kaliemarsch/status/1616562677308092418/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1616562677308092418%7Ctwgr%5Ee5e2ea557d2e5248e9a089dbb40b1971aaee6018%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fkaliemarsch%2Fstatus%2F1616562677308092418%3Fref_src%3Dtwsrc5Etfw