ഗോ ഫസ്റ്റ് വീണ്ടും എത്തുന്നു; പ്രതീക്ഷയുടെ ചിറകിലേറി പ്രവാസികള്‍

Advertisement

അബുദാബി: ദുബൈ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ഗോ ഫസ്റ്റിന് ഇന്ത്യന്‍ വ്യാേമയാന മന്ത്രാലയം അനുമതി നല്‍കിയതോടെ പ്രവാസികളുടെ പ്രതീക്ഷ ഉയരുകയാണ്. പതിനഞ്ച് വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുളള അനുമതിയാണ് വിമാന കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകളായിരിക്കും. പിന്നാലെ അന്താരാഷ്ട്ര സര്‍വീസും പുനരാരംഭിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും ഗോ ഫസ്റ്റിന്റെ വിമാനങ്ങള്‍ വീണ്ടും പറന്നുയരും.

കണ്ണൂരിലേക്കും കൊച്ചിയിലേക്കുമാണ് ഗോ ഫസ്റ്റ് സര്‍വീസ് നടത്തിയിരുന്നത്. മധ്യ കേരളത്തിലേയും വടക്കന്‍ കേരളത്തിലേയും വലിയൊരു വിഭാഗം പ്രവാസികള്‍ ബജറ്റ് എയര്‍ലൈനായ ഗോ ഫസ്റ്റിനെയാണ് യാത്രക്കായി തെരഞ്ഞെടുത്തിരുന്നത്. മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കാണ് പ്രവാസികളുടെ ഇഷ്ടവിമാനമായി ഗോ ഫസ്റ്റ് മാറാൻ കാരണം.

നിലവിൽ വിമാനടിക്കറ്റ് നിരക്ക് വലിയതോതില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യമാണ്. എയര്‍ ഇന്ത്യക്ക് പിന്നാലെ ഗോ ഫസ്റ്റ് കൂടി സര്‍വീസ് നിര്‍ത്തിയതോടെ സീറ്റുകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. വിമാന ടിക്കറ്റ് നിരക്ക് ഉയരാന്‍ ഇതും കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്.

Advertisement