മസ്കിന്‍റെ ‘എക്സി’ന് ഇന്തൊനീഷ്യയിൽ നിരോധനം

Advertisement

ജക്കാർത്ത: ഇലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള സമൂഹമാധ്യമമായ എക്സിന് ഇന്തൊനീഷ്യയിൽ നിരോധനം. അശ്ലീല ഉള്ളടക്കവും ചൂതാട്ട നിയമങ്ങളും ലംഘിച്ചതിന് ഇന്തൊനീഷ്യയിൽ എക്സിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ ട്വിറ്റർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സമൂഹമാധ്യമാണ് പേരും ലോഗോയും മാറ്റി എക്സായി മാറിയിരിക്കുന്നത്. നിരോധനം താത്ക്കാലിമാണെന്നാണ് സൂചന.

രാജ്യത്തെ നിയമം ലംഘിച്ചതിനാണ് നിരോധനമെന്ന് ഇന്തൊനീഷ്യയുടെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫോർമാറ്റിക്‌സ് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.എക്സിന്റെ എക്‌സിക്യൂട്ടീവുകൾ പ്രശ്‌നം പരിഹരിക്കാൻ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. X.com ഡൊമെയ്‌ൻ ഇപ്പോൾ ട്വിറ്ററിന്റെ ഉടമസ്ഥതയിലാണെന്ന് ചൂണ്ടിക്കാട്ടി എക്‌സിക്യൂട്ടീവുകൾ മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.

ഏകദേശം 24 ദശലക്ഷം ഉപയോക്താളാണ് എക്സിന് രാജ്യത്തുള്ളത്. രാജ്യത്ത് സെറ്റ് നിരോധിച്ചതോടെ വൻ തിരിച്ചടിയാണ് നേരിടുന്നത്. ഇത് മറികടക്കാനുള്ള നീക്കം എക്സിന്റെ എക്‌സിക്യൂട്ടീവുകൾ നടത്തുകയാണ്.

നേരത്തെ കമ്പനിയുടെ പേര് എക്സ്.കോർപ് എന്ന് മാറ്റിയിരുന്നു. മസ്കിന്റെ കമ്പനിയായ എക്സ്.കോം ഇപ്പോൾ ട്വിറ്റർ ആണ് പ്രദർശിപ്പിക്കുന്നത്. ട്വീറ്റ് ഉൾപ്പെടെയുള്ള ട്വിറ്റർ അനുബന്ധ പദങ്ങളും ‘എക്സ്‍വൽക്കരിക്ക’പ്പെടുമെന്ന് മസ്ക് സൂചിപ്പിച്ചിരുന്നു.

Advertisement