വിമാനംപറത്തുന്നത് മകനാണെന്ന് അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് നിലവിളിക്കുന്ന അമ്മയുടെ വീഡിയോ വൈറൽ !

Advertisement

മക്കൾ പുതിയ പുതിയ ഉയരങ്ങളിലെത്താനാണ് അമ്മമാർ എന്നും ആഗ്രഹിക്കുന്നത്. അമ്മയും മക്കളും തമ്മിലുള്ള ബന്ധമാണ് ഏറ്റവും വിശുദ്ധമെന്ന് കരുതുന്നവരും കുറവല്ല. സ്വന്തം മക്കൾ അവരുടെ തൊഴിലിടങ്ങളിൽ കൂടുതൽ മികച്ചതാണെന്ന് തിരിച്ചറിയുമ്പോഴാകും ഓരോ അമ്മമാരും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്. തൻറെ മകൻ പൈലറ്റായ ഒരു വിമാനത്തിൽ, ആ വിവരം അറിയാതെ കയറിയ ഒരമ്മയുടെ സന്തോഷമാണ് കഴിഞ്ഞ ദിവസം നെറ്റിസൺസിൻറെ ശ്രദ്ധ നേടിയ വീഡിയോ കളിലൊന്ന്.

മകനാണ് ആ വിമാനം പറത്തുന്നതെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. ഈ വിവരം അറിയാതെയാണ് അമ്മ വിമാനത്തിൽ കയറിയത്. വിമാനത്തിനുള്ളിൽ കോക്പിറ്റിലേക്കുള്ള ഡോറിനടുത്ത് യൂണിഫോമിൽ മകനെ കണ്ടതും അമ്മയ്ക്ക് സന്തോഷം അടയ്ക്കാനായില്ല. കുറച്ച് നേരത്ത് അവർ പരിസരം മറന്ന് കണ്ണുകളടച്ച് നിലവിളിക്കുന്ന ശബ്ദമുണ്ടാക്കി. മകൻ അമ്മയെ ആലിംഗനം ചെയ്യാനായി ആഞ്ഞെങ്കിലും അതൊന്നും അവർ കാണുന്നുണ്ടായിരുന്നില്ല. അല്പനേരം കഴിഞ്ഞ ശേഷമാണ് പരിസരബോധം വീണ്ടെടുത്ത ആ അമ്മ മകനെ ആലിംഗനം ചെയ്തത്.

goodnews_movement എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോ ചെറിയ സമയത്തിനുള്ളിൽ തന്നെ 12 ലക്ഷം കാഴ്ചക്കാർ കണ്ടു. നിരവധി പേർ അമ്മയുടെയും മകൻറെയും സ്നേഹത്തെ കുറിച്ച് എഴുതാനെത്തി. എഴുപത്തിയാറായിരത്തിലേറെ പേർ വീഡിയോ ലൈക്ക് ചെയ്തു. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ‘ അഭിമാനം അമ്മേ! താൻ പോകുന്ന വിമാനം പറത്തുന്നത് തൻറെ മകൻ ആണെന്നറിഞ്ഞപ്പോൾ ഈ അമ്മ പൊട്ടിക്കരയുകയും സന്തോഷത്തോടെ നിലവിളിക്കുകയും ചെയ്യുന്നു,” വീഡിയോ കണ്ട ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ്

ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് താൻ പോകാൻ ആഗ്രഹിക്കുന്ന വിമാനമാണെന്ന് സൂചിപ്പിച്ചു. “അതാണ് എനിക്ക് പോകേണ്ട വിമാനം. കാരണം, പൈലറ്റ് അതിൻറെ കാർഗോയിൽ ഒന്നും കൊണ്ട് പോകാൻ അനുവദിക്കുന്നില്ല.” ‘ഇത് വളരെ ഇഷ്ടപ്പെടൂ! എന്തായാലും, ഇത് ഒരു നല്ല ഫ്ലൈറ്റ് ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. അയാൾ ഒരുപക്ഷേ ഒരു മികച്ച പൈലറ്റും ആയിരിക്കാം, അവൻറെ അമ്മ വിമാനത്തിലായിരിക്കുമ്പോൾ അവൻ കാര്യങ്ങൾ ശരിക്കും ശ്രദ്ധിക്കും!’ മറ്റൊരു ഉപയോക്താവ് എഴുതി.

https://www.instagram.com/reel/CvTOwHgMXbk/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==