വരൻറെ വയറ്റിൽ ചവിട്ടി എടുത്തുയർത്തി നിലത്തടിച്ച് വധു; വീഡിയോ കണ്ടത് 17 ലക്ഷം പേർ !

Advertisement

വിവാഹദിനം അവിസ്മരണീയമാക്കാൻ ശ്രമിക്കുന്നവരാണ് മിക്കയാളുകളും. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു ദിനമെന്നത് കൊണ്ട് തന്നെ ആ ദിനം എന്നും ഓർത്ത് വയ്ക്കാനുള്ള സന്തോഷകരമായ മൂഹൂർത്തങ്ങളൊരുക്കാൻ മിക്കയാളുകളും ശ്രമിക്കാറുണ്ട്.

ഭൂരിഭാഗം ആളുകളും പരമ്പരാഗത രീതിയിലുള്ള വിവാഹാഘോഷങ്ങൾക്കായി പരമാവധി പണം ചെലവഴിച്ച് ആർഭാടമാക്കുമ്പോൾ, ചിലർ അത് അതിലളിതമാക്കി അവിസ്മരണീയമാക്കുന്നു. എന്നാൽ, മറ്റ് ചിലർ ഇതിൽ നിന്നും വ്യത്യസ്തമായി അന്നേ ദിവസം തങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളെന്തെങ്കിലും വിവാഹ വേദിയിൽ ചെയ്ത് ആ ദിവസം അവിസ്മരണീയമാക്കാൻ ശ്രമിക്കുന്നു. അത്തരത്തിലൊരു വീഡിയോ ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടു. വീഡിയോ വളരെ പെട്ടെന്ന് തന്നെ ഏറെ പേരെ ആകർഷിച്ചു. thekevinryder എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം 17 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഏതാണ്ട് അമ്പതിനായിരത്തിനടുത്ത് ആളുകൾ വീഡിയോ ലൈക്ക് ചെയ്തു.

ഒരു വിവാഹാഘോഷത്തിനിടെ വരൻറെ വയറ്റിൽ ചവിട്ടിയ വധു, തൊട്ടടുത്ത നിമിഷം വരൻറെ കഴുത്തിന് പിടിച്ച് എടുത്തുയർത്തി നിലത്തടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. Best Reception entrance എന്ന് വീഡിയോയിൽ എഴുതിരിക്കുന്നു. ഒപ്പം WWE പ്രോഗ്രാമുകളിലെ സംഗീതവും കേൾക്കാം. വീഡിയോയുടെ ഒപ്പം, ‘സ്റ്റോൺ കോൾഡ് സ്റ്റീവ് ഓസ്റ്റിൻ സ്റ്റണർ ഉൾപ്പെടുന്ന ഏത് വിവാഹവും എനിക്ക് വേണ്ടി പ്രവർത്തിക്കുന്നു :)’ ഇങ്ങനെ കുറിച്ചിരിക്കുന്നു. WWE യുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ഫിനിഷർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സ്റ്റീവ് ഓസ്റ്റിൻറെ ‘സ്റ്റോൺ കോൾഡ് സ്റ്റണ്ണർ’ രീതി WWE ആരാധകർക്കിടയിലെ ഹിറ്റ് ഐറ്റങ്ങളിലൊന്നാണ്.

തൻറെ വിവാഹ റിസപ്ഷൻ അവിസ്മരണീയമാക്കാൻ വധു തെരഞ്ഞെടുത്തതും സ്റ്റീവ് ഓസ്റ്റിൻറെ ‘സ്റ്റോൺ കോൾഡ് സ്റ്റണ്ണർ’ ടെക്നിക്ക് തന്നെ. വരൻ ‘കട്ടയ്ക്ക്’ നിന്നതോടെ കാഴ്ചക്കാർക്ക് അവിസ്മരണീയമായൊരു വിവാഹ റിസപ്ഷനായി അത് മാറി. വീഡിയോ ആളുകളെ പെട്ടെന്ന് തന്നെ ആകർഷിച്ചു. മിക്ക കാഴ്ചക്കാരും തങ്ങളുടെ സന്തോഷം അറിയിക്കാനായി ചിരിക്കുന്ന ഇമോജികൾ കൊണ്ട് കമൻറ് ബോക്സ് നിറച്ചു. എന്നാൽ ചില പാരമ്പര്യവാദികൾ ഇതൽപ്പം കടന്ന് പോയെന്ന് കുറിക്കാതിരുന്നില്ല,