ബഹിരാകാശത്ത് നിന്നും ഭൂമിയിലെ ഏറ്റവും വലിയ കൊടുമുടിയായ ഹിമാലയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാതി. ‘ബഹിരാകാശത്ത് നിന്നും ഹിമാലയം’-എന്ന ക്യാപ്ഷനോടെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചത്.
മേഘങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നു പൊങ്ങിനില്‍ക്കുന്ന ഹിമാലയ പര്‍വ്വതം. സമുദ്രനിരപ്പില്‍ നിന്നും ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ എവറസ്റ്റ് കൊടിമുടി. നമ്മുടെ പ്രകൃതി സമൃദ്ധമായ ഗ്രഹത്തിന്റെ ഐകോണിക് ലാന്‍ഡ്മാര്‍ക്കാണ് ഇവയെന്നും അദ്ദേഹം എഴുതി. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ആറുമാസം ചെലവഴിക്കുന്ന ആദ്യത്തെ യുഎഇ ബഹിരാകാശ സഞ്ചാരിയാണ് സുല്‍ത്താന്‍ അല്‍ നിയാതി. നേരത്ത് ദുബായിയുടെ രാത്രി ദൃശ്യങ്ങള്‍ അദ്ദേഹം എക്സിലൂടെ പങ്കുവെച്ചിരുന്നു.
Home News International ബഹിരാകാശത്ത് നിന്നും ഹിമാലയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നിയാതി