അമേരിക്കയിലെ യഹവായ് കാട്ടുതീ: 100 വർഷത്തിനിടെയുള്ള ഏറ്റവും വലിയ തീപിടിത്തം ; മരണസംഖ്യ 93 ആയി

Advertisement

അമേരിക്ക: യുഎസിലെ ഹവായ് ദ്വീപിലെ മൗവിയിൽ പടർന്നുപിടിച്ച കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി ഉയർന്നു. കഴിഞ്ഞ 100 വർഷത്തിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയിൽ 5.5 ബില്യൻ ഡോളറിന്റെ നാശമുണ്ടായതാണ് ഒടുവിൽ പുറത്ത് വന്ന ഔദ്യോഗിക കണക്കുകൾ. മരണസംഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ പറയുന്നു.ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.

യുഎസിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ലഹൈനയിലെ 2200ലേറെ കെട്ടിടങ്ങളാണ് കത്തിച്ചാമ്പലായത്. ലഹൈന പട്ടണത്തിൽ തീ അപകടകരമായി പടരുന്നതിനുമുൻപ് അപായ സൈറൺ മുഴക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായി പ്രദേശവാസികള്‍ പറഞ്ഞ തീ പടർന്നതോടെ വൈദ്യുതിയും ഇന്റർനെറ്റും മുടങ്ങി.

Advertisement