ചെസ് ലോകകപ്പ്: ഇന്ത്യയുടെ ആർ പ്രഗ്നാനന്ദ ഫൈനലിൽ; എതിരാളി മാഗ്നസ് കാൾസൺ

Advertisement

ചെസ് ലോകകപ്പിൽ ഇന്ത്യൻ താരം 18കാരനായ ആർ പ്രഗ്നാനന്ദ ഫൈനലിൽ. നോർവേ ചെസ് ഇതിഹാസം മാഗ്നസ് കാൾസനാണ് ഫൈനലിൽ പ്രഗ്നാനന്ദയുടെ എതിരാളി. അമേരിക്കയുടെ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോയെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ ഫൈനലിൽ കയറിയത്.

ഫൈനലിൽ എത്തിയതോടെ ചെസ് ലോകകപ്പിൽ ബോബി ഫിഷർ, മാഗ്നസ് കാൾസൺ എന്നിവർക്ക് ശേഷം കലാശപ്പോരിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടവും പ്രഗ്നാനന്ദ സ്വന്തമാക്കി. നേരത്തെ മാഗ്നസ് കാൾസണെ പ്രഗ്നാനന്ദ പരാജയപ്പെടുത്തിയിട്ടുണ്ട്.