പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗ്രീസിൽ ഊഷ്മള വരവേല്പ്

Advertisement

ഏഥൻസ്: 40 വർഷത്തിനുശേഷം ഗ്രീസിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക്
ഊഷ്മള സ്വീകരണം ഒരുക്കി ഗ്രീസ്.ദക്ഷിണാഫ്രിക്കയിലെ 15-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ ഒരുദിവസം മാത്രം നീളുന്ന സന്ദർശനത്തിനായിട്ടാണ് പ്രധാനമന്ത്രി ഗ്രീസിലെത്തിയത്.തലസ്ഥാനമാനമായ ഏഥൻസിൽ പ്രധാനമന്ത്രിക്ക് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. താളമേളങ്ങളുടെയും മുദ്രാവാക്യം വിളികളുടെയും ഹർഷാരവങ്ങളുടെയും അകമ്പടിയോടെ ദേശീയ പതാകയുമേന്തിയാണ് ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

ഗ്രീസിലെ ഇന്ത്യൻ സമൂഹത്തെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന ചർച്ചകളും നരേന്ദ്രമോദി നടത്തും.