മരണത്തെ മുന്നിൽ കണ്ട് കിടന്ന കുരുവിക്ക് ജീവജലം നൽകുന്ന വീഡിയോ വൈറൽ !

Advertisement

ദിവസവും ദുരന്ത വാർത്തകളിലൂടെ കടന്ന് പോകുമ്പോൾ ചില ആശ്വാസ കാഴ്ചകൾ നമ്മുടെ ഹൃദയത്തെ സ്വാധീനിക്കും. നേരത്തെയും അത്തരം കാഴ്ചകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ പേരുടെ ശ്രദ്ധനേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒരു മരുഭൂമിയിലൂടെ കടന്ന് പോകുന്ന റോഡരികിൽ ദാഹിച്ച് കിടന്ന ഒട്ടകത്തിന് വെള്ളം കൊടുക്കുന്ന ഒരു ട്രക്ക് ഡ്രൈവറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം സമാനമായൊരു കാഴ്ച റെഡ്ഡിഫ് ഉപയോക്താക്കളെ ആകർഷിച്ചു. കടുത്ത ചൂടിൽ ദാഹിച്ച് വലഞ്ഞ ഒരു പക്ഷിയ്ക്ക് വെള്ളം കൊടുക്കുന്ന വീഡിയോയിരുന്നു അത്.

കടുത്ത ചൂടിൽ മണലിൽ വീണു കിടക്കുന്ന അടയ്ക്കാക്കുരുവിലെ പോലെ ചെറിയൊരു കുരുവിയിലൂടെയാണ് വീഡിയോ തുടങ്ങുന്നത്. കുരുവിയുടെ തലയിൽ കുപ്പിയിൽ നിന്ന് വെള്ളം ഒഴിച്ച് കൊടുക്കുന്ന ഒരു കൈയും കാണാം. അല്പ നേരം വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ പെട്ടെന്ന് ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് കുരുവി ചാടിയെഴുന്നേൽക്കുന്നു. ഏറെ നേരം അനങ്ങാതെ നിന്ന ശേഷം കുരുവി തലയും വാലും ഇളക്കുന്നു. പിന്നെ ആകെ നനഞ്ഞ് കുളിച്ച് ഉള്ളം കൈയിൽ ഇരിക്കുന്ന കുരുവിയിലാണ് വീഡിയോ അവസാനിക്കുന്നത്.

മഴ കുറഞ്ഞ് കടുത്ത ചൂടിൽ വെള്ളം കിട്ടാതെ മരണത്തിൻറെ വക്കോളം പോയ കുരുവിയ്ക്ക് ജീവജലമായി മാറുകയായിരുന്നു ആ കുപ്പി വെള്ളം. “മരണത്തിൻറെ വക്കിൽ നിന്ന് അത് ജീവനോടെ തിരിച്ചെത്തുന്നത് കാണുന്നതിൽ വളരെ സന്തോഷമുണ്ട്, വെള്ളത്തിന് എന്തും ചെയ്യാൻ കഴിയും.” ഒരു റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി. “പക്ഷികൾക്കും അണ്ണാനും ഭക്ഷണം കണ്ടെത്താമെങ്കിലും ശുദ്ധജലത്തിൻറെ സാധ്യത എപ്പോഴും ലഭ്യമല്ല. കനത്ത ചൂടിൽ, ഞാൻ രണ്ട് കാക്കക്കുളി കുളിച്ച് ഫ്രഷായിരിക്കാൻ ശ്രമിക്കുമ്പോൾ പ്രത്യേകിച്ചും. കൊച്ചുകുട്ടികളെ പരിപാലിക്കണം, ”ഒരു റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി.

https://packaged-media.redd.it/v3hjiq96xgjb1/pb/m2-res_638p.mp4?m=DASHPlaylist.mpd&v=1&e=1692957600&s=6b8ed1e42c1d4111aef72e3bf3b8fbcdb4422d54#t=0

https://packaged-media.redd.it/v3hjiq96xgjb1/pb/m2-res_638p.mp4?m=DASHPlaylist.mpd&v=1&e=1692957600&s=6b8ed1e42c1d4111aef72e3bf3b8fbcdb4422d54#t=0

Advertisement