മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഒന്‍പതു മാസം ഗര്‍ഭിണിയായ യുവതി ഷോക്കേറ്റ് മരിച്ചു. ബ്രസീലിലെ കാംപിന ഗ്രാന്‍ഡെയിലാണു സംഭവം. വ്യാഴാഴ്ച രാവിലെയാണു സംഭവം. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ജെന്നിഫര്‍ കരോലൈന്‍(17) എന്ന യുവതിയാണ് ഷോക്കേറ്റ് മരിച്ചത്. കുളി കഴിഞ്ഞ ശേഷം എക്സ്റ്റന്‍ഷനില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുമ്പോഴാണു പെണ്‍കുട്ടിക്ക് ഷോക്കേറ്റത്. ജെന്നിഫറിന്റെ കരച്ചില്‍ കേട്ട് ഭര്‍ത്താവ് ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യയെ രക്ഷിക്കാനുള്ള നീക്കത്തിനിടെ യുവാവിനും ഷോക്കേറ്റു. ഗര്‍ഭസ്ഥശിശുവും മരിച്ചിട്ടുണ്ട്.