സൗദി പ്രോ ലീഗിൽ അൽ നസർ വിജയവഴിയിൽ; റൊണാൾഡോക്ക് ഹാട്രിക്

Advertisement

സൗദി പ്രോ ലീഗിൽ അൽ നസറിന് തകർപ്പൻ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും സാദിയോ മാനെയുടെയും പ്രകടനത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിന് അൽ ഫാതിഹിനെയാണ് അൽ നസർ തകർത്തത്. ക്രിസ്റ്റ്യാനോ ഹാട്രിക് സ്വന്തമാക്കിയപ്പോൾ മാനേ രണ്ട് ഗോളുകൾ നേടി.

ഫാതിഹിന്റെ ഹോം ഗ്രൗണ്ടായ പ്രിൻസ് അബ്ദുല്ല ബിൻ ജലാവി സ്റ്റേഡിയത്തിലായിരുന്നു മത്സരം. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോൾ കണ്ടെത്താനാകാത്ത റൊണാൾഡോയുടെ തകർപ്പൻ തിരിച്ചുവരവാണ് കണ്ടത്. 27ാം മിനിറ്റിൽ മാനെയാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. റൊണാൾഡോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. 38ാം മിനിറ്റിൽ ക്രിസ്റ്റിയാനോയുടെ ആദ്യ ഗോൾ വന്നു

ഒന്നാം പകുതി അവസാനിക്കുമ്പോൾ അൽ നസർ 2-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ റൊണാൾഡോയും മാനെയും കൂടുതൽ കരുത്തോടെ ആഞ്ഞടിച്ചതോടെ അൽ ഫത്താഹ് താരങ്ങൾ തീർത്തും നിഷ്പ്രഭരമായി മാറി. 55ാം മിനിറ്റിൽ റൊണാൾഡോയുടെ രണ്ടാം ഗോൾ. 81 ാം മിനിറ്റിൽ മാനെയുടെ രണ്ടാം ഗോൾ. ഇതോടെ അൽ നസർ 4-0ന് മുന്നിൽ. ഇഞ്ചുറി ടൈമിൽ റൊണാൾഡോ തന്റെ ഹാട്രികും തികച്ചതോടെ അൽ നസറിന് 5-0ന്റെ കൂറ്റൻ ജയം