ട്രെയിനിൽ ഉറക്കം തൂങ്ങി തോളിലേക്ക് വീണു; യാത്രക്കാരന് ക്രൂരമർദനം– വിഡിയോ

Advertisement

ന്യൂയോർക്ക്: ട്രെയിൻ യാത്രയ്ക്കിടെ ഉറക്കം തൂങ്ങി തോളിൽ വീണ യാത്രക്കാരനെ സഹയാത്രികൻ ക്രൂരമായി മർദിക്കുന്ന വിഡിയോ പുറത്ത്. തോളിൽ വീണ യാത്രക്കാരനുമായി വഴക്കിട്ട സഹയാത്രികൻ പിന്നാലെ കൈമുട്ട് മടക്കി മുഖത്ത് ഇടിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തടയാനെത്തുന്ന മറ്റൊരാൾ അക്രമിയുമായി സംഘട്ടനത്തിൽ ഏർപ്പെടുന്നതും വിഡിയോയിൽ കാണാം. ന്യൂയോർക്കിലെ ക്വീൻസ് സബ്‌വേയിലായിരുന്നു സംഭവം.

സംഘട്ടനം വളരെ കുറച്ചു സമയമേ നീണ്ടുള്ളൂവെന്നും മർദനമേറ്റയാൾ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മർദനമേറ്റയാൾ അൽപ സമയത്തിനു ശേഷം ട്രെനിൽനിന്ന് ഇറങ്ങിപ്പോയെന്നും എന്നാൽ അക്രമി വീണ്ടും യാത്ര തുടർന്നതായും പൊലീസ് പറഞ്ഞു.