ചൈനയിലെ വന്‍മതില്‍ ഇടിച്ചുനിരത്തി വഴിവെട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. 55 വയസ്സുള്ള ഒരു വനിതയും 38കാരനായ യുവാവുമാണ് അറസ്റ്റിലായിരിക്കുന്നത്. ഓഗസ്റ്റ് 24നാണ് വന്‍മതിലിന്റെ ഒരു ഭാഗം ഇടിച്ചുനിരത്തി ഇവര്‍ വഴിയുണ്ടാക്കിയത്. വന്‍മതിലിന് സമീപം കരാര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍, സൈറ്റിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ എളുപ്പവഴിയായിട്ടാണ് മതില്‍ ഇടിച്ചുനിരത്തിയത്.
പരിഹരിക്കാനാകാത്ത തകരാറാണ് മതിലിന് സംഭവിച്ചത് എന്നാണ് പൊലീസ് പറയുന്നത്. മിങ് രാജവംശത്തിന്റെ കാലത്ത് നിര്‍മ്മിച്ച വന്‍മതില്‍, 1987-ലാണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചത്.
Home News International ചൈനയിലെ വന്‍മതില്‍ ഇടിച്ചുനിരത്തി വഴിവെട്ടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍