മൊറോക്കോയിലെ ഭൂകമ്പം; മരിച്ചവരുടെ എണ്ണം അറുന്നൂറിലേറെ

Advertisement

മൊറോക്കോയില്‍ ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അറുന്നൂറിലേറെ. ചരിത്ര സ്മാകരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ നാമാവശേഷമായത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യുനെസ്‌കോ പൈതൃക കേന്ദ്രമായ മാരക്കേഷ് ആണ് ഭൂകമ്പത്തില്‍ നാശനഷ്ടമുണ്ടായ പ്രധാന സ്ഥലം. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളാണ് തകര്‍ന്നത്.
അതേസമയം ഭൂകമ്പം ദുരന്തം വിതച്ച മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യാന്‍ ഇന്ത്യ സന്നദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊറോക്കോ ദുരന്തത്തില്‍ അനുശോചനം അറിയിച്ചാണ് ജി 20 ഉച്ചകോടിയില്‍ മോദി പ്രസംഗം തുടങ്ങിയത്.

Advertisement