2 ഡാമുകൾ തകർന്നു; പ്രളയത്തിൽ ദുരന്തഭൂമിയായി ഡെർന: 2,000ത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

Advertisement

ലിബിയ: ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ ഡാനിയൽ ചുഴലിക്കാറ്റും അതിതീവ്രമഴയും മൂലമുണ്ടായ പ്രളയത്തിൽ 2000ത്തിലധികം പേർ മരിച്ചതായി റിപ്പോർട്ട്. ഡെർന നഗരത്തെയാണ് ദുരിതം ഏറെ ബാധിച്ചത്.

കനത്ത മഴയിൽ രണ്ട് അണക്കെട്ടുകൾ തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. പ്രളയത്തിൽ നഗരം ഒലിച്ചുപോവുകയായിരുന്നു. ഡെർനയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചതായി ലിബിയ പ്രധാനമന്ത്രി ഒസാമ ഹമദ് അറിയിച്ചു. നഗരത്തിൽ വെള്ളം ഒഴുകിയെത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കിഴക്കൻ പട്ടണമായ ബയ്ദ, വടക്ക് കിഴക്കൻ ലിബിയയിലെ തീരദേശ മേഖലയായ സുസ എന്നിവിടങ്ങളിലും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി സർക്കാർ അധികൃതർ അറിയിച്ചു. ഡെർനയിൽ മാത്രം 5000ത്തിലധികം പേരെ കാണാതായെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.