ഒട്ടാവ.ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി .സിക്ക് വംശജനായ ഒരു കനേഡിയൻ പൗരന്റെ വധവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി.കാനഡ വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യൻ വിദേശകാര്യ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താതെ യാണ് പ്രസ്താവന
എന്നാല്‍ കാനഡ ക്കെതിരെ കടുത്ത പ്രതികരണവുമായി ഇന്ത്യരംഗത്തെത്തി. ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തിൽ പങ്കെന്ന കാനഡ യുടെ ആരോപണം ഇന്ത്യ നിഷേധിച്ചു. ആരോപണം അസംബന്ധം എന്ന് ഇന്ത്യ പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയോടും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു എന്ന് വിദേശകാര്യമന്ത്രാലയം.
നിയമവാഴ്ചയോട് ശക്തമായ പ്രതിബദ്ധതയുള്ള ഒരു ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ.ഖലിസ്ഥാൻ ഭീകരവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് ഇന്ത്യ.നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡയിൽ ഇടം നൽകുന്നത് പുതിയ കാര്യമല്ലെന്ന് ഇന്ത്യ.
കാനഡയിൽ പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യ വിരുദ്ധ ശക്തികൾക്കെതിരെയും ഉടൻ കടുത്ത നടപടിഎടുക്കണമെന്ന് ഇന്ത്യആവശ്യപ്പെട്ടു.