ഹർദീപ് സിംഗ് നിജ്ജാർ വധം: കാനഡയുടെ വാദങ്ങൾ നിഷേധിച്ച് ഇന്ത്യ

Advertisement

ന്യൂ ഡെല്‍ഹി.ഹർദീപ് സിംഗ് നിജ്ജാർ വധ കാനഡയുടെ വാദങ്ങൾ നിഷേധിച്ച് ഇന്ത്യ.

ഭീകരവാദിയായ് ഇന്ത്യ പ്രഖ്യാപിച്ച നിജ്ജാറിന്റെ വധവുമായ് ബന്ധപ്പെട്ട തെളിവുകൾ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു എന്നാണ് കാനഡയുടെ വാദം.

പ്രധാനമന്ത്രി ജസ്റ്റിൻ റൂഡോയുടെ അവകാശവാദം (‘absurd’ and ‘motivated’ ) അസംബന്ധവും നിക്ഷിപ്ത താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ളതുമാണെന്ന് ഇന്ത്യ.കാനഡ ഭീകരവാദികളുടെ താവളമാകുന്ന സാഹചര്യം ഗൌരവ തരമെന്നും ഇന്ത്യ വ്യക്തമാക്കി.

ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ചാരന്മാര്‍ക്ക് പങ്കുണ്ടെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ റൂഡോ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. വിശ്വസിനീയമായ കാരണങ്ങളാണ് താന്‍ ഈക്കാര്യങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, എന്ത് തെളിവാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ തെളിവ് കൈമാറാനാകു എന്നാണ് കാനഡ വ്യക്തമാക്കിയത്. ഇന്ത്യക്കെതിരെ പാര്‍ലമെന്റില്‍ ട്രൂഡോ നടത്തിയ പ്രസ്താവനകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചിരുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ നടപടികള്‍ സ്വീകരിച്ചതിന് ശേഷം ഇന്ത്യയുമായുള്ള കാനഡയുടെ പ്രശ്‌നങ്ങളേക്കുറിച്ചും ട്രൂഡോ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയം ഗൗരവമായി കാണാനും പൂര്‍ണ്ണ സുതാര്യത നല്‍കാനും ഈ വിഷയത്തില്‍ ഉത്തരവാദിത്തവും നീതിയും ഉറപ്പാക്കാനും ഞങ്ങളോടൊപ്പം സഹകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു

ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ ലംഘനമാണിതെന്നും ഇന്ത്യ അന്വേഷവുമായി സഹകരിക്കണമെന്നും ഇന്ത്യയെ പ്രകോപിപ്പിക്കലല്ല തങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിട്ടു വീഴചയ്ക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.

ഈ വിസ അടക്കം ഒരു വിസയും അനുവദിക്കില്ല. അതിന് പുറമെ, മൂന്നാമതൊരു രാജ്യം വഴിയും കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വിസ ലഭിക്കില്ല.