ഇന്ത്യോനേഷ്യയിലെ അഗ്നിപർവ്വതത്തിന് മുകളിൽ 700 വർഷം പഴക്കമുള്ള ഗണേശ വിഗ്രഹം; നിത്യപൂജകളോടെ !

Advertisement

ജക്കാർത്ത: കിഴക്കൻ ജാവ പ്രവിശ്യയിലെ ബ്രോമോ ടെനെഗർ‌ സെമേരു ദേശീയ ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതമാണ് ഗുനുഗ് ബ്രോമോ. സജീവമായ അഗ്നിപർവതത്തിൽ നിന്ന് തങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷയിൽ ടെംഗറീസ് നിവാസികൾ ഗുനുഗ് ബ്രോമോ അഗ്നിപർവ്വതത്തിന് മുകളിൽ സ്ഥാപിച്ച ഗണേഷ വിഗ്രഹത്തിന് ഇന്നും വഴിപാടുകൾ നൽകുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങളുള്ള രാജ്യങ്ങളിൽ അമേരിക്കയ്ക്കും (165), ജപ്പാനും (122) പിറകിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യോനേഷ്യ (120). എന്നാൽ സജീവമായ അഗ്നിപർവ്വതങ്ങൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യോനേഷ്യയിലാണ് (74). ഇന്ത്യോനേഷ്യയിൽ ഇപ്പോഴും പുകയുന്ന ക്രാകറ്റൗ, മെരാപി, ലെവോടോലോക്, കരംഗേതാങ്, സെമേരു, ഇബു, ഡുക്കോണോ എന്നിങ്ങനെ എഴ് അഗ്നിപർവ്വതങ്ങളുണ്ടെന്ന് ഇത് സംബന്ധിച്ച് പഠിക്കുന്ന വോൾക്കാനോ ഡോട്ട് എസ്ഐ എന്ന വെബ് സൈറ്റ് പറയുന്നു. നൂറ്റാണ്ടുകളായി ഇത്രയേറെ അഗ്നിപർവ്വതങ്ങൾക്കിടിയിൽ ജീവിക്കേണ്ടി വന്നതിനാൽ ഇന്ത്യോനേഷ്യൻ ജനതയുടെ ജീവിതത്തിൻറെ ഭാഗമായി മാറിയിരിക്കുകയാണ് ഇന്ന് ഈ അഗ്നിപർവ്വതങ്ങൾ. അവരുടെ നാടോടി കഥകളിലും വായ്മൊഴി പാട്ടുകളിലും സജീവമായ അഗ്നിപർവതങ്ങളെ കുറിച്ച് പറയുന്നു. ഈ വായ്മൊഴി പാട്ടുകളിൽ മറ്റൊന്നിനെ കുറിച്ച് കൂടി സൂചിപ്പിക്കുന്നുണ്ട്. അത് ഹിന്ദു വിശ്വാസികളുടെ ആരാധനാ മൂർത്തിയായ ഗണപതിയാണ്.

കിഴക്കൻ ജാവ പ്രവിശ്യയിലെ ബ്രോമോ ടെനെഗർ‌ സെമേരു ദേശീയ ഉദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതമാണ് ഗുനുഗ് ബ്രോമോ. സജീവമായ അഗ്നിപർവതത്തിൽ നിന്ന് തങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷയിൽ ടെംഗറീസ് നിവാസികൾ ഗുനുഗ് ബ്രോമോ അഗ്നിപർവ്വതത്തിന് മുകളിൽ സ്ഥാപിച്ച ഗണേഷ വിഗ്രഹത്തിന് ഇന്നും വഴിപാടുകൾ നൽകുന്നു. ഈ ഗണേശ വിഗ്രഹത്തിന് ഏതാണ്ട് 700 വർഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. ഗുനുഗ് ബ്രോമോ അഗ്നിപർവ്വതത്തിന് സമീപം താമസിക്കുന്ന ടെനെഗർ (Teneggar) എന്ന ജനവിഭാഗം എല്ലാ ദിവസവും അഗ്നിപർവ്വതത്തിന് മുകലിലുള്ള ഈ ഗണേശ വിഗ്രഹത്തിന് ആരതി ഉഴിയുകയും പൂജകൾ നടത്തുകയും ചെയ്യുന്നുവെന്ന് ടൈംസ് നൗ ന്യൂസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ആഘോഷ ദിവസങ്ങളിൽ കോഴി മുതൽ പശുക്കളെ വരെ ഈ അഗ്നിപർവ്വതത്തിലേക്ക് വിശ്വാസികൾ തള്ളിയിടുന്നു.

ഇന്ത്യോനേഷ്യൻ ദീപ് സമൂഹങ്ങളിലെ നിരവധി ക്ഷേത്രങ്ങളിൽ ഇന്നും ഗണപതിയെ ആരാധിക്കുന്നു. ടെനെഗറുകളും നൂറ്റാണ്ടുകളായി ഗണപതിയെ ആരാധിക്കുന്ന ജനസമൂഹമാണ്. ടെനെഗറുടെ പൂർവ്വികരാണ് ഗുനുഗ് ബ്രോമോ അഗ്നിപർവ്വതത്തിന് മുകളിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് ഗണപതി വിഗ്രഹം സ്ഥാപിച്ചതെന്ന് കരുതുന്നു. ടെനെഗറുടെ വിശ്വാസ പ്രകാരം ഗണപതി വിഘ്നങ്ങൾ നീക്കുന്നവനാണ്. ഇനി ഇടയ്ക്കെങ്ങാനും അഗ്നിപർവ്വത സ്ഫോടനമുണ്ടായാലും ഈ ജനസമൂഹം ഗണപതി പൂജകൾ മുടക്കാറില്ല. ഈ ഇന്ത്യോനേഷ്യൻ പാരമ്പര്യം ‘യദ്‌നയ കസാദ’ എന്ന് അറിയപ്പെടുന്നു, ഇത് വർഷത്തിൽ 15 ദിവസം നീണ്ട് നിൽക്കുന്ന ആഘോഷമാണ്. ഗുനുഗ് ബ്രോമോ അഗ്നിപർവ്വതത്തെ ടെനെഗറുകൾ വളരെ പവിത്രമായ പർവ്വതമായാണ് കണക്കാക്കുന്നത്. ഹിന്ദു ദൈവമായ ബ്രഹ്മാവിൻറെ പേരിലാണ് (ബ്രോമോ ) പർവ്വതം അറിയപ്പെടുന്നത്. വിവിധ ഹിന്ദു ആരാധനകളും ഇവിടെ നടക്കുന്നു. ഇന്തോനേഷ്യ ഏറെ ഹിന്ദു ജനസംഖ്യയുള്ള രാജ്യമാണ്. ഇവിടെ ധാരാളം ക്ഷേത്രങ്ങളുണ്ട്. ഗണപതി മുതൽ ശിവൻ വരെയുള്ള നിരവധി ഹിന്ദു ദൈവങ്ങളെ ഇവിടെ ആരാധിക്കുന്നു. കിഴക്കൻ ജാവ പ്രവിശ്യയിലെ ബ്രോമോ ടെനെഗർ‌ സെമേരു ദേശീയ ഉദ്യാനത്തിലാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്.