ഒട്ടാവ.കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ ബലൂച്ച് ഹുമൻ റൈറ്റ്സ് കൗൺസിൽ ഓഫ് കാനഡ രംഗത്ത് വന്നു. ബലൂചിസ്ഥാൻ വിമോചന പോരാളി കരിമ ബലോചിന്റെ കൊലപാതകത്തിൽ പാകിസ്ഥാനെതിരെ കാനഡ എന്ത് നടപടിയെടുത്തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് സംഘടന കത്തയച്ചു. കാനഡയിലെ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തി കാനഡയിലെ ഹിന്ദു സിഖ് യൂണിറ്റി ഫോറം രംഗത്ത് എത്തി . ഇരു സമുദായങ്ങൾക്കുമിടയിലെ ഐക്യം തകർക്കാനുള്ള സ്ഥാപിത താല്പര്യക്കാരുടെ നീക്കം തിരിച്ചറിയണമെന്നും
ഹിന്ദു സിഖ് യൂണിറ്റി ഫോറം ആവശ്യപ്പെട്ടു.
അതെ സമയം ഇന്ത്യയുടെ കടുത്ത നടപടികൾക്ക് ശേഷം കാനഡ യിലെ ഖാ ലി സ് താൻ പിന്തുണ കുറഞ്ഞു എന്നാണ് രഹസ്യന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. കഴിഞ്ഞദിവസം ഇന്ത്യൻ നായ തന്ത്ര കാര്യാലയങ്ങൾക്ക് മുന്നിൽ ഖാലി സ് താൻ സംഘടനകൾ പ്രഖ്യാപിച്ച പ്രതിഷേധത്തിന്, നാമമാത്രമായ പങ്കാളിത്തം മാത്രമാണ് ഉണ്ടായതെന്നും, നയതന്ത്ര നടപടികളും, റെയ് ഡും ഖാലി സ് താൻ അനുകൂലികളെ ഭയപ്പെടുത്തിയിട്ടുണ്ട് എന്നുമാണ് ഏജൻസികളുടെ വിലയിരുത്തൽ.