മൈക്കല്‍ ജാക്‌സന്റെ തൊപ്പി ലേലത്തില്‍ വിറ്റു….

Advertisement

തൊപ്പി കൊണ്ട് നെറ്റിമറച്ച് മുഖം താഴ്ത്തി കാലുകള്‍ കൊണ്ട് മായാജാലം തീര്‍ക്കുന്ന ഐക്കോണിക് ഹീറോയായ മൈക്കല്‍ ജാക്‌സന്റെ ആ തൊപ്പി ആരും മറക്കാനിടയില്ല. ചൊവ്വാഴ്ച പാരീസില്‍ നടന്ന ലേലത്തില്‍ മൈക്കല്‍ ജാക്‌സന്റെ ആ വിഖ്യാത തൊപ്പി ആദ്യമായി വിറ്റുപോയി. 77,640 യൂറോ അതായത് 82,170 ഡോളര്‍ ഏകദേശം 68 ലക്ഷം രൂപയ്ക്കാണ് തൊപ്പി ലേലം ചെയ്തത്. 60,000 മുതല്‍ 100,000 യൂറോ വരെ തൊപ്പിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കണക്കുകൂട്ടല്‍. ലേലത്തില്‍ വച്ച ഇരുന്നൂറോളം ഇനങ്ങളില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു മൈക്കല്‍ ജാക്‌സന്റെ തൊപ്പി.

Advertisement