അൻറാർട്ടിക്കയിൽ പൂക്കളോ! വൈറലായി ചിത്രം

Advertisement

അൻറാർട്ടിക്ക: എവിടെത്തിരിഞ്ഞാലും മഞ്ഞ് കൂമ്പാരങ്ങളുള്ള അൻറാർട്ടിക്കയിൽ പൂക്കളുടെ വസന്തകാലമാണോ ഇത്? അൻറാർട്ടിക്കയിൽ വലിയ മഞ്ഞ് കട്ടകൾക്ക് സമീപം രണ്ട് നിറങ്ങളിലുള്ള പൂക്കൾ വിരിഞ്ഞുനിൽക്കുന്നതായി നിരവധി എക്‌സ് (ട്വിറ്റർ) ഉപയോക്‌താക്കളാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സസ്യങ്ങൾക്ക് വളരാൻ പൊതുവെ അനുകൂലമല്ലാത്ത അൻറാർട്ടിക്കൻ കാലാവസ്ഥയിൽ പൂക്കൾ വിരിഞ്ഞത് ഏവരേയും അത്ഭുതപ്പെടുത്തുകയാണ്. ജലത്തിൽ ഒഴുകിനീങ്ങുന്ന മഞ്ഞുമലകളും അതിന് സമീപത്തായി കരയിലുള്ള പൂക്കളുടേതുമാണ് പ്രചരിക്കുന്ന ചിത്രം. ശരിക്കും സത്യം തന്നെയോ അൻറാർട്ടിക്കൻ പൂക്കളുടെ ചിത്രം?

അൻറാർട്ടിക്കയിൽ പൂക്കൾ വിരിഞ്ഞതായി ഒരാഴ്‌ചയിലേറെയായി ട്വിറ്ററിൽ പലരും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഞാൻ ഇതിനെ കുറിച്ച് കേട്ടിരുന്നു. അൻറാർട്ടിക്കയിൽ പൂക്കൾ വിരിയുകയാണ്’ എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് ഷിബ ഇനു എന്നയാളുടെ ട്വീറ്റ്. ‘അൻറാർട്ടിക്കയിൽ പൂക്കൾ വിരിഞ്ഞുതുടങ്ങിയിരിക്കുന്നു. എന്നാലിത് നല്ല വാർത്തയല്ല എന്നാണ് വിദഗ്ധർ പറയുന്നത്. ആഗോളതാപനത്തിൻറെ ഫലമായി ആവാസവ്യവസ്ഥ തകിടംമറിയുന്നത് കൊണ്ടാണ് പൂക്കൾ വിരിയുന്നത്’ എന്ന് മറ്റൊരു ട്വീറ്റിൽ പറയുന്നു. ഇത്തരം നിരവധി ട്വീറ്റുകൾ സാമൂഹ്യമാധ്യമമായ എക്‌സിൽ കാണാം.

അൻറാർട്ടിക്കയിൽ രണ്ട് നിറങ്ങളിലുള്ള പൂക്കൾ ഇപ്പോൾ വിരിഞ്ഞതായുള്ള ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് പല എക്‌സ് യൂസർമാരും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ ചിത്രത്തിൻറെ ആധികാരികL ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ചിന് വിധേയമാക്കിയപ്പോൾ സ്റ്റോക് ഫോട്ടോ ഏജൻസിയായ അലാമി പ്രസിദ്ധീകരിച്ച ചിത്രം കണ്ടെത്താനായി. വെള്ളത്തിലൊഴുകി നീങ്ങുന്ന മഞ്ഞുകട്ടകളും കരയിൽ പൂക്കളുമുള്ള ചിത്രം ഗ്രീൻലാൻഡിൽ നിന്നുള്ളതാണ് എന്നാണ് ഫോട്ടോയ്‌ക്കൊപ്പം അലാമി വിവരണമായി എഴുതിയിരിക്കുന്നത്. അൻറാർട്ടിക്കയിൽ പൂക്കളുടെ വസന്തകാലം എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ ഗ്രീൻലാൻഡിൽ നിന്നുള്ളതാണ് എന്ന് ഇതിനാൽ ഉറപ്പിക്കാം.

Advertisement