രണ്ട് കോടി വിലയുള്ള ‘കോസ്മോപോളിസ്’ വാച്ച്! ആ അത്യപൂർവ്വതയുടെ കാരണം അറിയാം

Advertisement

സാങ്കേതിക വിദ്യയുടെ വളർച്ചയോടെ വാച്ച്, സമയം നോക്കാനുള്ള ഉപകരണം എന്നതിൽ നിന്നും ആഢംബരത്തിൻറെ ചിഹ്നമായി മാറിക്കഴിഞ്ഞു. ഈ ഗണത്തിൽപ്പെട്ട ഒരു വാച്ച് ലോകത്തിൻറെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു കഴിഞ്ഞ വാച്ചിൻറെ പ്രത്യേകത, ചന്ദ്രൻ. ചൊവ്വ, ബഹിരാകാശം തുടങ്ങി ഭൂമിക്ക് പുറത്തുള്ള 12 വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ഉൽക്കാശിലകൾ പതിച്ച വാച്ചാണെന്നതാണ്. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നുണ്ടല്ലേ? എങ്കിൽ കേട്ടോളൂ…

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന പാറയുടെയോ ലോഹത്തിൻറെയോ അപൂർവ ശകലങ്ങളെയാണ് ഉൽക്കാശിലകൾ എന്ന് അറിയപ്പെടുന്നത്. ”ഒരു വാച്ചിൽ ഏറ്റവും കൂടുതൽ ഉൽക്കാശിലകൾ ചേർക്കുന്നു. 12 by Les Ateliers Louis Moinet.” വാച്ചിൻറെ വീഡിയോ പങ്കുവച്ച് കൊണ്ട് ഗിന്നസ് വേൾഡ് റിക്കോർഡ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു. വീഡിയോയുടെ തുടക്കത്തിൽ ഈ ‘അപൂർവവും വിലപ്പെട്ടതുമായ’ ഉൽക്കാശിലകളെ കാണിച്ച് കൊണ്ടു തുടങ്ങുന്ന വീഡിയോയുടെ ഒടുവിൽ ഈ ഉൽക്കാശിലകൾ വാച്ചിൽ അലങ്കരിച്ചിരിക്കുന്നതും കാണിക്കുന്നു. വാച്ചിലെ ഉൽക്കാശിലകൾ ഭൂമിയിലേക്ക് എത്തിയത് ചന്ദ്രൻ, ചൊവ്വ, ഛിന്നഗ്രഹങ്ങളുടെ ഒരു കൂട്ടം എന്നിവയിൽ നിന്നുമാണ്. മെക്സിക്കോയിലെ ഒരു ഉൽക്കാവർഷത്തിൽ നിന്നും ലഭിച്ച ശിലയും ഒപ്പമുണ്ട്.

Advertisement