ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡ്രൂ വെയ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധത്തില്‍ നിര്‍ണായകമായ എംആര്‍എന്‍എ വാക്സിനുകള്‍ വികസിപ്പിച്ച് ആര്‍എന്‍എ ബയോളജിയില്‍ സംഭാവനകള്‍ നല്‍കിയതിനാണ് പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രഖ്യാപിച്ച 11 മില്യണ്‍ സ്വീഡിഷ് ക്രോണര്‍ സമ്മാനം കാറ്റലിന്‍ കാരിക്കോയും ഡ്രൂ വെയ്സ്മാനും പങ്കിട്ടു.