ഇന്ത്യാ -കാനഡ ബന്ധം; അനുനയ നീക്കവുമായി ട്രൂഡോ

Advertisement

ടൊറന്റോ: ഖാലിസ് താൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഇന്ത്യ കാനഡ നയതന്ത്ര ബന്ധം തകർന്നു നിൽക്കെ, അനുനയ നീക്കവുമായി വീണ്ടും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷത്തിന്റെ തീവ്രത വർദ്ധിപ്പിക്കാൻ കാനഡ ആഗ്രഹിക്കുന്നില്ലെന്ന് ട്രൂഡോ വ്യക്തമാക്കി
.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.എന്നാൽ കാനഡ ഇന്ത്യയുമായി ക്രിയാത്മകമായ ബന്ധം തുടരുമെന്നും പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞു. 41 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു എന്ന റിപ്പോർട്ടുകളോട് കനേഡിയൻ പ്രധാനമന്ത്രി പ്രതികരിച്ചില്ല.