അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി

Advertisement

വാഷിം​ഗ്ടൺ: അമേരിക്കൻ ജനപ്രതിനിധി സഭ സ്പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി. 210 നെതിരെ 216 വോട്ടുകൾക്കാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്.

എട്ട് റിപബ്ലിക്കൻ അംഗങ്ങൾ സ്പീക്കർക്കെതിരെ വോട്ട് ചെയ്തതോടെയാണിത്. ഗവൺമെന്റിന്റെ അടിയന്തര ധനവിനിയോഗ ബിൽ പാസാക്കാൻ സ്പീക്കർ മെക്കാർത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതിൽ റിപബ്ലിക്കൻ പാർട്ടിയിൽ പ്രതിഷേധമുയർന്നിരുന്നു

അമേരിക്കയുടെ 234 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്പീക്കർ ഇത്തരത്തിൽ സഭയിൽ നിന്ന് പുറത്താക്കപ്പെടുന്നത്. ഇതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് സ്പീക്കർ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. സ്പീക്കറായി 269 ദിവസമാണ് മെക്കാർത്തി പ്രവർത്തിച്ചത്. റിപബ്ലിക്കൻ പ്രതിനിധി പാട്രിക് മക്‌ഹെന്റിയാണ് താത്കാലികമായി സഭയെ നയിക്കുന്നത്.